Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും സർക്കാരിനോട് കൊമ്പുകോർക്കാനൊരുങ്ങി സിപിഐ; കീഴാറ്റൂർ സമരത്തിൽ എഐവൈഎഫ് വയൽക്കിളികൾക്ക് പിന്തുണ നൽകും; എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ കീഴാറ്റൂരിലെത്തും

വീണ്ടും സർക്കാരിനോട് കൊമ്പുകോർക്കാനൊരുങ്ങി സിപിഐ; കീഴാറ്റൂർ സമരത്തിൽ എഐവൈഎഫ് വയൽക്കിളികൾക്ക് പിന്തുണ നൽകും; എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ കീഴാറ്റൂരിലെത്തും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കീഴാറ്റൂരിൽ വയൽ നികത്തി ദേശീയ പാത ബൈപാസ് നിർമ്മിക്കുന്നതിനെതിരേ പ്രദേശവാസികൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ. യുവജന സംഘടന എഐവൈഎഫ് സമരത്തിന് പിന്തുണയേകി നാളെ കീഴാറ്റൂരിലെത്തും. സർക്കാരും വയൽക്കിളികളും തമ്മിലുള്ള പ്രശ്‌നം നിലനിൽക്കുമ്പോഴാണ് മറ്റൊരു ഘടകകക്ഷി പിന്തുണയുമായി എത്തുന്നത്. ഇത് എൽഡിഎഫിനുള്ളിൽ മറ്റൊരു വിവാദത്തിന് തിരിതെളിയാനുള്ള സാധ്യതയുമുണ്ട്.

ഇന്നു ചേർന്ന എഐവൈഎഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയൽക്കിളികൾക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാളെ കീഴാറ്റൂരിലെത്തി സമരക്കാരെ കാണുന്നത്.

നേരത്തെതന്നെ കീഴാറ്റൂരിലെ സമരത്തിന് അനുകൂലമായ സമീപനമാണ് സിപിഐ നേരത്തെ തന്നെ സ്വീകരിച്ചുവന്നത്. ഇക്കാര്യത്തിൽ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഇന്നു ചേർന്ന എഐവൈഎഫ് നേതൃയോഗം തീരുമാനിച്ചത്. സിപിഎമ്മിന്റെ നിലപാടിന് കടകവിരുദ്ധമായി, വയൽക്കിളികൾക്ക് അനുകൂലമായി തുറന്ന സമീപനം സ്വീകരിക്കുന്നതിനുള്ള മുന്നോടിയായാണ് ഇപ്പോൾ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP