Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കീർത്തി സുരേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു; നേരിയ ലക്ഷണം മാത്രമാണ് ഉള്ളതെന്നും ഐസോലേഷനിലാണെന്നും കീർത്തി

കീർത്തി സുരേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു; നേരിയ ലക്ഷണം മാത്രമാണ് ഉള്ളതെന്നും ഐസോലേഷനിലാണെന്നും കീർത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടി കീർത്തി സുരേഷിനും കോവിഡ് 19 സ്ഥിരീകരിച്ചിരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീർത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുന്നു.

എല്ലാവിധ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചെങ്കിലും കോവിഡ് 19 പിടിപെട്ടു. വൈറസ് പടരുന്നതിന്റെ തോത് ഭയപ്പെടുത്തുന്നതാണെന്നും കീർത്തി സുരേഷ് പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും എല്ലാവരും സുരക്ഷിതരാകുകയും ചെയ്യൂ. താനിപ്പോൾ ഐസൊലേഷനിലാണ് എന്ന് വ്യക്തമാക്കിയ കീർത്തി സുരേഷ് താനുമായി സമ്പർക്കമുണ്ടായവർ കോവിഡ് ടെസ്റ്റ് നടത്താനും അഭ്യാർഥിക്കുന്നു.

ഇതുവരെ വാക്‌സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് സ്വീകരിക്കാനും കീർത്തി സുരേഷ് അഭ്യർത്ഥിക്കുന്നു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ദയവായി വാക്‌സിനുകൾ എത്രയും വേഗം എടുക്കുക. പെട്ടെന്നു സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും ജോലിയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കീർത്തി സുരേഷ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP