Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ശക്തമായ എതിർപ്പ്: സീറോ-മലബാർസഭ ഭൂമിവിവാദത്തിൽ കെസിബിസി പള്ളികളിൽ വായിക്കാൻ നൽകിയ സർക്കുലർ പിൻവലിച്ചു

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ശക്തമായ എതിർപ്പ്: സീറോ-മലബാർസഭ ഭൂമിവിവാദത്തിൽ കെസിബിസി പള്ളികളിൽ വായിക്കാൻ നൽകിയ സർക്കുലർ പിൻവലിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിറോ മലബാർ സഭയിലെ ഭൂമി-വ്യാജരേഖ വിവാദങ്ങളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പിന്തുണച്ച് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ പള്ളികളിൽ വായിക്കാൻ നൽകിയ സർക്കുലർ പിൻവലിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് പിന്മാറ്റം.

ഭൂമി വിവാദത്തിൽ റോമിൽ നൽകിയ അന്വേഷണറിപ്പോർട്ടിന്റെ ഉള്ളടക്കം അറിയില്ലെന്നും റോമിന്റെ കണ്ടെത്തലുകൾക്കും അംഗീകാരത്തിനും ശേഷം മാത്രമേ നിജസ്ഥിതി വെളിപ്പെടൂ എന്നും കെസിബിസി വിശദീകരണക്കുറിപ്പിൽ പറഞ്ഞു. അതേസമയം പള്ളികളിൽ വായിക്കാൻ സർക്കുലർ ഇറക്കിയത് കെസിബിസി യോഗതീരുമാനത്തിന് വിരുദ്ധമാണെന്ന് എറണാകുളം അങ്കമാലി അതിരൂപത പ്രതികരിച്ചു. നടപടി അനുചിതവും ഖേദകരവുമാണെന്ന് അതിരൂപത വക്താവ് ഫാദർ പോൾ കരേടൻ പ്രത്യേകവാർത്താക്കുറിപ്പിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP