Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരാർ പണികളിൽ വൻക്രമക്കേടെന്ന് അന്വേഷണ റിപ്പോർട്ട്; കെസിഎ മുൻ അദ്ധ്യക്ഷൻ ടി സി മാത്യുവിന്റെ അംഗത്വം റദ്ദാക്കി

കരാർ പണികളിൽ വൻക്രമക്കേടെന്ന് അന്വേഷണ റിപ്പോർട്ട്; കെസിഎ മുൻ അദ്ധ്യക്ഷൻ ടി സി മാത്യുവിന്റെ അംഗത്വം റദ്ദാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ അദ്ധ്യക്ഷൻ ടി.സി. മാത്യുവിന്റെ അംഗത്വം റദ്ദാക്കി. അഴിമതി ആരോപണത്തെ തുടർന്നാണു നടപടി. ടി.സി.മാത്യുവിനെതിരേ നടപടി സ്വീകരിക്കണമെന്നും ക്രമക്കേട് നടത്തിയ രണ്ടുകോടിയിലേറെ രൂപ തിരിച്ചുപിടിക്കണമെന്നും ഓംബുഡ്‌സ്മാൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി. സംഘടനയുടെ വിവിധ പണികൾക്കു കരാർ കൊടുത്ത വകയിൽ വൻ ക്രമക്കേട് നടന്നതായാണു കണ്ടെത്തൽ.

ടി.സി. മാത്യുവിന്റെ കാലത്തു സ്റ്റേഡിയം നിർമ്മാണത്തിനും മറ്റും കരാർ അനുവദിച്ചതിൽ വ്യാപക ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലത്തെ പാറ പൊട്ടിച്ചതിലും വൻ ക്രമക്കേട് കണ്ടെത്തി. കൊച്ചിയിലെ കെസിഎ ഗസ്റ്റ് ഹൗസിൽ ഇഷ്ടക്കാർക്കായി സൗജന്യ താമസമൊരുക്കിയതും ടി.സി. മാത്യുവിനെ കുരുക്കിലാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP