Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണക്കടത്തുകേസിൽ ഉന്നയിച്ചത് അപകീർത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ; ബിജെപി നേതാവ് പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്ന് ആവശ്യം; ബി ഗോപാലകൃഷ്ണനെതിരെ വക്കീൽനോട്ടീസയച്ച് കെ സി വേണുഗോപാൽ

സ്വർണക്കടത്തുകേസിൽ ഉന്നയിച്ചത് അപകീർത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ; ബിജെപി നേതാവ് പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്ന് ആവശ്യം; ബി ഗോപാലകൃഷ്ണനെതിരെ വക്കീൽനോട്ടീസയച്ച് കെ സി വേണുഗോപാൽ

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: സ്വർണക്കടത്തു കേസിലെ പ്രതിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി നിയമനടപടിക്ക്. പ്രസ്താവന പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ എസ് ശ്രീകുമാർ മുഖേനെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

സ്വർണ കടത്തു കേസിൽ ആരെ രക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാൽ എം പി നേരത്തേ ആവശ്യപ്പെട്ടിരുന്നു. മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി എന്ത് അസംബന്ധവും വിളിച്ചുപറയുന്ന തരത്തിലേക്ക് ഒരു രാഷ്ട്രീയ നേതാവും തരംതാണു പോകരുത്. ഇങ്ങനെല്ലാം വിളിച്ചുപറയാൻ ആരാണ് ഗോപാലകൃഷ്ണനെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നാക്കിന് എല്ലില്ലാ എന്നുകരുതി എന്തും പറയാമെന്നു കരുതരുത്. ആരോപണം വാസ്തവ വിരുദ്ധമാണെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ യഥാർഥ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ നീക്കം നടക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണ് തനിക്കെതിരേ ഉയർത്തിയിരിക്കുന്ന ആരോപണം. ഈ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും വേണു ഗോപാൽ പറഞ്ഞു.

മന്ത്രിയായിരുന്ന കാലത്തു ആ വകുപ്പുകൾക്ക് കീഴിൽ നടന്ന എല്ലാ കാര്യങ്ങൾക്കും താൻ ഉത്തരവാദിയാണെന്നു പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും വേണുഗോപാൽ ചോദിച്ചു. സാറ്റ്സ്, എയർ ഇന്ത്യയുമായി ഗ്രൗണ്ട് ഹാൻഡ്‌ലിങ് കരാറുള്ള സ്വകാര്യ കമ്പിനിയാണ് . അവരുടെ ആഭ്യന്തര കാര്യങ്ങളിൽ താൻ ഇടപെട്ടു എന്ന് പറയുന്നത് ശുദ്ധ മര്യാദകേടാണെന്നും വേണുഗോപാൽ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിൽ കോൺ​ഗ്രസ് - സിപിഎം പരസ്പര സഹായമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സരിതയുടെയും സ്വപ്‌നയുടെയും സ്‌പോൺസർമാരാണ് സിപിഎമ്മും കോൺഗ്രസും. അതുകൊണ്ടു തന്നെ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഒളിപ്പിച്ചതിനു പിന്നിൽ കെ.സി.വേണുഗോപാലിനു പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ കോൺഗ്രസിന് ആത്മാർഥതയില്ലെന്നും ആത്മാർഥതയുണ്ടാവില്ല എന്നത് യാഥാർഥ്യമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. സ്വപ്‌ന സുരേഷിനെ ഒളിപ്പിച്ചതിന് പിന്നിലെ കരങ്ങളിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.. വാസ്തവ രഹിതമായ ഈ ആരോപണം പറയുന്നതിന് പിന്നിലുള്ള ലക്‌ഷ്യം എന്താണെന്നു മനസിലാകുന്നില്ല. ഉദ്ദേശം എന്തായാലും അത് പുറത്തുവരണം. ഒന്നുകിൽ മാധ്യമ ശ്രദ്ധകിട്ടാൻ , അല്ലെങ്കിൽ ആരെയോ രക്ഷപ്പെടുത്താനാണ് ഈ കല്ലുവെച്ച നുണ പറയുന്നത്.

യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഇത്തരം ആരോപണങ്ങൾ വിളിച്ചു പറയുന്നവർക്ക് ആ ആരോപണം തെളിയിക്കാനും ബാധ്യതയുണ്ട്. ആരോപണം തെളിയിയിക്കാൻ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു. നിഗൂഢ ലക്‌ഷ്യം വെച്ച് അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP