Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കായംകുളത്ത് റോഡരികിൽ 45കാരന്റെ മൃതദേഹം; മദ്യപാനികൾ ചവിട്ടിക്കൊന്നതെന്ന് പൊലീസ്

കായംകുളത്ത് റോഡരികിൽ 45കാരന്റെ മൃതദേഹം; മദ്യപാനികൾ ചവിട്ടിക്കൊന്നതെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കായംകുളം കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാറിനെ മദ്യപാനികൾ ചവിട്ടി കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. വീടിന് മുന്നിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാറിനെ പ്രതികൾ മർദ്ദിച്ചിരുന്നു. വൃഷ്ണത്തിൽ ഏറ്റ ചവിട്ടാണ് മരണ കാരണമായത്. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.

കായംകുളം പെരിങ്ങാല കൃഷ്ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് വീടിനു സമീപത്തെ റോഡിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പോസ്റ്റമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലിസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP