Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

മമ്മൂസ് ഉള്ളിന്റെ ഉള്ളിൽ വളരെ നല്ല മനുഷ്യൻ; മോഹൻലാലിനെ വിളിക്കുന്നത് കുട്ടാ എന്നും; മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ സ്വന്തം അമ്മയായി മാറിയ കവിയൂർ പൊന്നമ്മ മനസ്സ് തുറക്കുന്നു

മമ്മൂസ് ഉള്ളിന്റെ ഉള്ളിൽ വളരെ നല്ല മനുഷ്യൻ; മോഹൻലാലിനെ വിളിക്കുന്നത് കുട്ടാ എന്നും; മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ സ്വന്തം അമ്മയായി മാറിയ കവിയൂർ പൊന്നമ്മ മനസ്സ് തുറക്കുന്നു

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയുടെ അമ്മ മുഖങ്ങളിൽ ഒന്നാം സ്ഥാനത്താണ് കവിയൂർ പൊന്നമ്മ. അവർ ജീവൻ നൽകിയ കഥാപാത്രങ്ങളെല്ലാം അത്രത്തോളം സ്‌നേഹം തുളുമ്പി മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. മോഹൻലാലിന്റെ അമ്മയായുള്ള കഥാപാത്രങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. മോഹൻലാലിന്റെ മാത്രമല്ല, മമ്മൂട്ടിയുടെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. ഇരുവരെയും കുറിച്ച് പറയുമ്പോൾ കവിയൂർ പൊന്നമ്മക്ക് ഇന്നും നൂറുനാവാണ്. സിനിമാ മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിലെ മഹാനടന്മാരെ കുറിച്ച് കവിയൂർ പൊന്നമ്മ വാചാലയായത്.

രണ്ടുപേരും പ്രതിഭാധനരായ അഭിനേതാക്കളാണ് എന്ന് കവിയൂർ പൊന്നമ്മ പറയുന്നു. മോഹൻലാലിന്റെ അമ്മയായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർ ഞങ്ങളെ കാണുന്നത് അമ്മയും മകനുമായിട്ടാണ്. മോഹൻലാലിനെ ഞാൻ കുട്ടാ എന്നാണ് വിളിക്കുന്നത്. കുറച്ച് മുമ്പ് ഒരു സപ്താഹത്തിൽ പങ്കെടുക്കാൻ ഞാൻ പോവുകയായിരുന്നു. അവിടെവച്ച് പ്രായം ചെന്ന് അമ്മ ചോദിച്ചത് മകനെ കൊണ്ടുവരാമായിരുന്നില്ലേ എന്നാണ്. അവർ ഉദ്ദേശിച്ചത് മോഹൻലാലിനെയായിരുന്നു എന്ന് ചോദിച്ചപ്പോൾ മനസ്സിലായി. മമ്മൂസിനെ കാണുന്നവർ വിചാരിക്കുന്നത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്. പക്ഷേ മമ്മൂസ് ഉള്ളിന്റെയുള്ളിൽ വളരെ നല്ല മനുഷ്യനാണ്- കവിയൂർ പൊന്നമ്മ പറയുന്നു.

കവിയൂർ പൊന്നമ്മ സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ അമ്പത്തിനാല് വർഷം. അമ്പത്തിനാല് വർഷത്തിനിടയിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചത് എണ്ണൂറിലധികം സിനിമകളിലാണ്. മലയാളത്തിലെ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP