Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രകൃതി ദുരന്തമുണ്ടായ കവളപ്പാറയിൽ 32 പട്ടികവർഗ കുടുംബങ്ങൾക്കുള്ള ഭൂമി ഒരാഴ്ചക്കകം രജിസ്റ്റർ ചെയ്യും; 30 ദിവസത്തിനകം കുടുംബങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും; പുനരധിവാസ അവലോകന യോഗ തീരുമാനങ്ങൾ

പ്രകൃതി ദുരന്തമുണ്ടായ കവളപ്പാറയിൽ 32 പട്ടികവർഗ കുടുംബങ്ങൾക്കുള്ള ഭൂമി ഒരാഴ്ചക്കകം രജിസ്റ്റർ ചെയ്യും; 30 ദിവസത്തിനകം കുടുംബങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും; പുനരധിവാസ അവലോകന യോഗ തീരുമാനങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ താലൂക്കിലെ പോത്തുകൽ ഗ്രാമപഞ്ചായത്തിലെ കവളപ്പാറയിൽ 2019ലെ പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട/ദുരന്ത സാധ്യതാ മേഖലയിൽ നിന്നും മാറ്റി പാർപ്പിക്കേണ്ട പട്ടികവർഗ കുടുംബങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഭൂമി വാങ്ങുന്നതിന് ഓരോ ഗുണഭോക്താവിനും ആറു ലക്ഷം രൂപയും വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപയുമാണ് സർക്കാരിൽ നിന്നും ലഭ്യമായിട്ടുള്ളത്.

ഒരാഴ്ചക്കുള്ളിൽ 32 പട്ടികവർഗ കുടുംബങ്ങൾക്കുള്ള ഭൂമി രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. 30 ദിവസത്തിനുള്ളിൽ 32 കുടുംബങ്ങൾക്കും ആവശ്യമായ വഴി, സൈഡ് കെട്ട് എന്നിവയ്ക്കുള്ള സ്ഥലത്തിന്റെ വിട്ടൊഴിയൽ നടപടികൾ പൂർത്തീകരിക്കും. ഭൂമി ഏറ്റെടുക്കുന്നതിൽ ബാക്കി വരുന്ന 68 ലക്ഷം രൂപ 32 കുടുംബങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് സ്ഥലം വാങ്ങുന്നതിന് സർക്കാരിലേക്ക് ശിപാർശ ചെയ്യും. വീടിന്റെ പ്ലാനുകൾ കോൺട്രാക്റ്ററുമാരിൽ നിന്നും സെപ്റ്റംബർ 20നകം ലഭ്യമാക്കും. സെപ്റ്റംബർ 20 വരെ ലഭിച്ച പ്രപ്പോസലുകൾ സെപ്റ്റംബർ 20ന് 32 കുടുംബങ്ങൾ ഉൾപ്പെടുന്ന ഊരുകൂട്ടം മുൻപാകെ ചർച്ച ചെയ്ത് അതിൽ നിന്ന് ഒന്ന് നടപ്പിലാക്കുന്നതിനും യോഗം തീരുമാനിച്ചു.

പട്ടികവർഗ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ ഐ.ടി.ഡി.പി നൽകുന്ന രണ്ട് ലക്ഷം രൂപ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും.വീഡിയോ കോൺഫറൻസ് മുഖേന ചേർന്ന യോഗത്തിൽ പി.വി.അബ്ദുൾ വഹാബ് എംപി, പി.വി അൻവർ എംഎ‍ൽഎ യുടെ പ്രതിനിധി സക്കറിയ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുഗതൻ, പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോൺ, അസിസ്റ്റന്റ് കലക്ടർ (അണ്ടർ ട്രൈനി) വിഷ്ണു രാജ്, ഡെപ്യൂട്ടി കലക്ടർ (ഡിസാസ്റ്റർ മാനേജ്‌മെന്റ്) പി.എൻ പുരുഷോത്തമൻ, ഡെപ്യൂട്ടി കലക്ടർ (എൽ.എ.എൻ.എച്ച്) ഡോ.ജെ.ഒ.അരുൺ, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ ശ്രീകുമാർ, നിലമ്പൂർ തഹസിൽദാർ സുബാഷ് ചന്ദ്ര ബോസ്, പോത്തുകൽ വില്ലേജ് ഓഫീസർ, പോത്തുകൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഐ.റ്റി.ഡി.പി പ്രമോട്ടർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP