Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കവളപ്പാറദുരന്തം: 53 കുടുംബങ്ങൾക്ക് 10 ലക്ഷം വീതം ഉടൻ; ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷവും വീട് നിർമ്മാണത്തിന് നാല് ലക്ഷവും; ചാലിയാറിന്റെ പോഷക നദിയായ നീർപ്പുഴയിലെ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് പുരോഗമിക്കുന്നു

കവളപ്പാറദുരന്തം: 53 കുടുംബങ്ങൾക്ക് 10 ലക്ഷം വീതം ഉടൻ; ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷവും വീട് നിർമ്മാണത്തിന് നാല് ലക്ഷവും; ചാലിയാറിന്റെ പോഷക നദിയായ നീർപ്പുഴയിലെ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് പുരോഗമിക്കുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രളയകാല മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായി കവളപ്പാറയിൽ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. മലപ്പുറം ജില്ലാ കലക്ടറുടെ പ്രത്യേക നിർദേശ പ്രകാരം നിലമ്പൂർ തഹസിൽദാരുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. ചാലിയാറിന്റെ പോഷക നദിയായ നീർപ്പുഴയിൽ പ്രളയത്തിൽ വന്നടിഞ്ഞ മരങ്ങളും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. അപ്പൻകാപ്പ് കോളനി, ഇരുട്ടുകുത്തി, നീർപ്പുഴ മുക്കം കടവ് എന്നിവിടങ്ങളിലാണ് പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്. ഉരുൾപൊട്ടൽ മേഖല കൂടിയായ ഇവിടെ പോത്തുകല്ല് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നേരത്തെ മഴക്കാല പൂർവ ശുചീകരണവും നടത്തിയിരുന്നു.

അതേ സമയം പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ 53 കുടുംബങ്ങളുടെ പുനരധിവാസം ഉടൻ യാഥാർഥ്യമാകും. ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിർമ്മിക്കുന്നതിന് നാല് ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം ഒന്നിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാരിനോട് ശുപാർശ ചെയ്യാൻ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പത്ത് ലക്ഷം രൂപ അനുവദിച്ചാൽ ഭൂമി സ്വയം കണ്ടെത്താൻ സന്നദ്ധരാണെന്ന് കവളപ്പാറ കോളനിയിലെ ഊര് മൂപ്പൻ ചാത്തൻ യോഗത്തിൽ അറിയിച്ചു.

നിയമസഭയിൽ നിന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വിഡിയോ കോൺഫറൻസിങ് വഴി യോഗത്തിൽ പങ്കെടുത്തു. പി.വി അബ്ദുൽ വഹാബ് എംപി, പി.വി അൻവർ എംഎ‍ൽഎ, ജില്ലാകലക്ടർ കെ.ഗോപാലകൃഷ്ണൻ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പിസുഗതൻ, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോൺ, സബ് കലക്ടർ കെ.എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടർ ജെ.ഒ അരുൺ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP