Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരിതൂർ മനോജിനെ കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ അറിവോടെയെന്ന് സിബിഐ; തലശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 19 പ്രതികൾ

കരിതൂർ മനോജിനെ കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ അറിവോടെയെന്ന് സിബിഐ; തലശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 19 പ്രതികൾ

തലശേരി: തലശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകൻ കരൂർ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിബിഐ റിപ്പോർട്ട്. മനോജിനെ കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ അറിവോടെയാണെന്ന റിപ്പോർട്ടാണ് സിബിഐ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന കണ്ടെത്തേണ്ടതുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും തലശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കി. കുറ്റപത്രത്തിൽ 19 പ്രതികളെയാണ് െ്രെകംബ്രാഞ്ച്പ്രതി ചേർത്തിരുന്നത്. ഇവരെ മുഴുവൻ സിബിഐ അറസ്റ്റു ചെയ്യുകയുമായിരുന്നു.

ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന മനോജിനെ 2014 സെപ്റ്റംബർ ഒന്നിനാണ് വെട്ടിക്കൊന്നത്. കതിരൂർ ഡയമണ്ട് മുക്കിൽ സുഹൃത്തിനൊപ്പം കണ്ണൂരിലേക്ക് വരുന്നതിനിടെ വാനിന് നേരെ ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷമായിരുന്നു ആക്രമണം. കേസ് ആദ്യം െ്രെകംബ്രാഞ്ച് അന്വേഷിക്കുകയും പിന്നീട് പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സിബിഐയ്ക്ക് കൈമാറുകയുമായിരുന്നു. വിക്രമനാണ് ഒന്നാം പ്രതി. പാട്യം സ്വദേശി വിജേഷ്, ശിവപുരം സ്വദേശി ടി. പ്രഭാകരൻ, കോട്ടയം പൊയിലിലെ സുജിത്ത്, കതിരൂരിലെ നന്ദിയത്ത് വിനോദ്, കടമ്പേരിയിലെ കരിങ്കയം കൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന പ്രതികൾ. ഇതുവരെ 230 ലേറെ സാക്ഷികളുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെടുമ്പോൾ മനോജ് ഉപയോഗിച്ചിരുന്ന കാറും പ്രതികൾ എത്തിയ ബൈക്കുകളുൾപ്പെടെയുള്ള തൊണ്ടിമുതലും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

വിക്രമനെ അറസ്റ്റു ചെയ്തിട്ട് ആറു മാസം തികയാൻ ഒരു ദിവസം ബാക്കിയിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ യു.എ.പി.എ നിയമം ചുമത്തിയതിനാൽ ആറു മാസത്തിനകം കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കും. വിക്രമൻ, പ്രകാശൻ, പ്രഭാകരൻ എന്നിവർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP