Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊവിഡ് 19 സ്ഥിരീകരിച്ച മാധ്യമപ്രവർത്തകനുമായി അഭിമുഖം; കാസർകോട് കളക്‌ടർ ഡി. സജിത് ബാബു നിരീക്ഷണത്തിൽ

കൊവിഡ് 19 സ്ഥിരീകരിച്ച മാധ്യമപ്രവർത്തകനുമായി അഭിമുഖം; കാസർകോട് കളക്‌ടർ ഡി. സജിത് ബാബു നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കൊവിഡ് 19 സ്ഥിരീകരിച്ച മാധ്യമപ്രവർത്തകൻ അഭിമുഖം നടത്തിയതിന്റെ പശ്ചാത്തലത്തിൽ കാസർകോട് കളക്‌ടർ ഡി. സജിത് ബാബു നിരീക്ഷണത്തിൽ. കളക്‌ടറുടെ രണ്ട് ഗൺമാന്മാരും നിരീക്ഷണത്തിലാണ്. ഒമ്പത് ദിവസങ്ങൾക്ക് മുമ്പായിരുന്നു അഭിമുഖം. കാസർകോട്ടെ ദൃശ്യമാധ്യമപ്രവർത്തകനാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. മാധ്യമപ്രവർത്തകന്റെ ക്യാമറാമാൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകരുടെ സാമ്പിൾ പരിശോധനയ്‌ക്കായി എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ഇദ്ദേഹവുമായി ബന്ധമുണ്ടാകാൻ സാധ്യതയുള്ള ചിലരെ നിരീക്ഷണപ്പട്ടികയിലാക്കിയെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP