Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴയങ്ങാടി ബസ് സ്റ്റാൻഡിനു മുന്നിൽ വച്ച് യദ്യൂരപ്പ സഞ്ചരിച്ച വാഹനവ്യൂഹത്തെ 25 ലധികം വരുന്ന സംഘം തടഞ്ഞത് ഗൂഢാലോചന നടത്തി; അറസ്റ്റിലായത് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും; കർണ്ണാടക മുഖ്യമന്ത്രിയെ തടഞ്ഞതിന് ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; കണ്ണൂരിൽ കരിങ്കൊടി കാണിച്ച 11 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

പഴയങ്ങാടി ബസ് സ്റ്റാൻഡിനു മുന്നിൽ വച്ച് യദ്യൂരപ്പ സഞ്ചരിച്ച വാഹനവ്യൂഹത്തെ 25 ലധികം വരുന്ന സംഘം തടഞ്ഞത് ഗൂഢാലോചന നടത്തി; അറസ്റ്റിലായത് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും; കർണ്ണാടക മുഖ്യമന്ത്രിയെ തടഞ്ഞതിന് ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; കണ്ണൂരിൽ കരിങ്കൊടി കാണിച്ച 11 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കണ്ണൂർ: കർണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ പഴയങ്ങാടിയിൽ തടഞ്ഞ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് അറസ്റ്റിലായത്.

ഡിവൈഎഫ്ഐ പ്രവർത്തകരായ കടന്നപ്പള്ളിയിലെ ജിതിൻ, പെരിങ്ങോത്തെ അഖിൽ, തളിപ്പറമ്പിലെ ഷിബിൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പഴയങ്ങാടിയിലെ ജിജേഷ്, മാടായിയിലെ സനിൽ എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേരേയും റിമാൻഡ് ചെയ്തു.

ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇവർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. യദ്യൂരപ്പയുടെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് പഴയങ്ങാടി ബസ് സ്റ്റാൻഡിനു മുന്നിൽ വച്ച് യദ്യൂരപ്പ സഞ്ചരിച്ച വാഹനവ്യൂഹത്തെ 25 ലധികം വരുന്ന സംഘം തടഞ്ഞത്. മാടായിക്കാവിൽ ദർശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.

കണ്ണൂരിൽ കരിങ്കൊടി കാണിച്ച കേസിൽ 11 കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസെടുത്തുത്തിട്ടുണ്ട്. ഇവരെ പിന്നീട് വിട്ടയച്ചു. തളിപ്പറമ്പിൽ 10 എഐവൈഎഫ് പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP