Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് വർഷത്തിന് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചു; ഇന്ന് ലാൻഡ് ചെയ്തത് ജിദ്ദയിൽ നിന്നുള്ള സൗദി എയർലൈൻസിന്റെ വിമാനം

മൂന്ന് വർഷത്തിന് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചു; ഇന്ന് ലാൻഡ് ചെയ്തത് ജിദ്ദയിൽ നിന്നുള്ള സൗദി എയർലൈൻസിന്റെ വിമാനം

കോഴിക്കോട്: മൂന്ന് വർഷത്തിന് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചു. ജിദ്ദയിൽ നിന്നുള്ള സൗദി എയർലൈൻസിന്റെ വിമാനമാണ് ഇന്ന് ലാൻഡ് ചെയ്തു. ഹജ്ജ് വിമാനങ്ങളും ഇനി മുതൽ കരിപ്പൂരിൽ നിന്നുതന്നെ പുറപ്പെടും. വൈകാതെ തന്നെ എയർ ഇന്ത്യയും എമിറേറ്റ്‌സും കരിപ്പൂരിൽ നിന്നും സർവീസുകൾ തുടങ്ങും.

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ വിമാനത്താവളത്തിൽ ചേർന്ന ഉപദേശക സമിതി തീരുമാനിച്ചിരുന്നു. വിമാനത്താവളത്തിന്റെ മുന്നിലുള്ള കൊണ്ടോട്ടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള 13.25 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുക.

ഇതോടൊപ്പം കുമ്മിണിപറമ്പിലുള്ള കരിപ്പൂർ പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്നതിന് ഇരുപത് സെന്റ് സ്ഥലം ഏറ്റെടുക്കാനും ഉപദേശക സമിതിയിൽ തീരുമാനമായി. വലിയ വിമാനങ്ങളുടെ സർവീസുകൾ വീണ്ടും ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വികസന പദ്ധതികൾ കരിപ്പൂരിൽ നടപ്പാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP