Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് 19 നെ തെല്ലും പേടിയില്ലാത്തത് സ്വർണക്കള്ളക്കടത്തുകാർക്ക് മാത്രം; നാടും നാട്ടാരും ഭീതിയിൽ കഴിയുമ്പോഴും കരിപ്പൂരിൽ വ്യാപക സ്വർണക്കടത്ത്; അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്തിയത് സ്വർണമിശ്രിതം; 98 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത് കഴിഞ്ഞ രണ്ടുദിവസത്തിനിടെ

കോവിഡ് 19 നെ തെല്ലും പേടിയില്ലാത്തത് സ്വർണക്കള്ളക്കടത്തുകാർക്ക് മാത്രം; നാടും നാട്ടാരും ഭീതിയിൽ കഴിയുമ്പോഴും കരിപ്പൂരിൽ വ്യാപക സ്വർണക്കടത്ത്; അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്തിയത് സ്വർണമിശ്രിതം; 98 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത് കഴിഞ്ഞ രണ്ടുദിവസത്തിനിടെ

ജംഷാദ് മലപ്പുറം

മലപ്പുറം: ജനം കൊറോണ ഭീതിയിൽ കഴിയുമ്പോഴും കരിപ്പൂർ വിമാനത്തവളം വഴി വ്യാപക സ്വർണക്കടത്ത്. അടിവസ്ത്രത്തിനുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ച 98 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത് കഴിഞ്ഞ രണ്ടുദിവസത്തിനിടെ. നാടും നാട്ടുകാരും കൊറോണ ഭീതിയിൽ കഴിയുമ്പോഴാണ് എയർപോർട്ടു വഴിയുള്ള കള്ളക്കടത്തിനു ഒട്ടും ശമനമില്ലാത്തത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി വ്യത്യസ്ത സംഭവങ്ങളിലായി ഇന്നലെ പുലർച്ചയുമായി ഇന്ത്യൻ മാർക്കറ്റിൽ 98 ലക്ഷം രൂപ വിലമതിക്കുന്ന 2350 ഗ്രാം തങ്കമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ദുബായിൽ നിന്നും സ്പൈസ്ജെറ്റ് വിമാനത്തിലെത്തിയ കാസർകോഡു സ്വദേശി അബ്ദുൽ സമദ് എന്ന യാത്രക്കാരൻ അടിവസ്ത്രത്തിലൊളിപ്പിച്ച 538 ഗ്രാം സ്വർണ്ണ മിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇതേ ദിവസം രാത്രി ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരൻ പാലക്കാട് സ്വദേശി ജാഫർ അടിവസ്ത്രത്തിലൊളിപ്പിച്ച 995 ഗ്രാം സ്വർണ്ണ മിശിതവും എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.

ഇന്നലെ രാവിലെ 6 മണിക്ക് ഷാർജനിന്നും എത്തിയ എയർ ഇന്ത്യ വിമാനത്തിലെ രണ്ടു യാത്രക്കാരിൽ നിന്നും 750 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. രണ്ടു പേരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇതു കൊണ്ടുവന്നത്. താമരശ്ശേരി സ്വദേശി അബ്ദുൽ അസീസിൽ നിന്നും 553 ഗ്രാമും പേരാമ്പ്ര സ്വദേശി റിയാസിൽ നിന്നും 197ഗ്രാമുമാണ് പിടികൂടിയത്. കൂടാതെ ഇതേ വിമാനത്തിലെ ശുചി മുറിയിൽ ഒളിപ്പിച്ചു വച്ച നിലയിൽ 473 ഗ്രാം മിശ്രിതവും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി അന്വേഷണം തുടങ്ങി.

ഡപ്യൂട്ടി കമ്മീഷണർമാരായ ഡോ. രാജി എൻ.എസ്., ടി.എ.കിരൺ, സൂപ്രണ്ടുമാരായ സി.സി.ഹാൻസൻ, കെ.സുധീർ, എസ്.ആശ ഇൻസ്പക്ടർമാരായ കെ.മുരളിധരൻ, ചന്ദൻകുമാർ, സുമിത് നെഹ്റ, രമേന്ദ്ര സിങ്, രോഹിത് കത്രി ഹെഡ് ഹവീൽദാർമാരായ സി.അശോകൻ, ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.കഴിഞ്ഞ ദിവസങ്ങളിലായി വേറെയും സ്വർണം കരിപ്പൂരിൽ പിടികൂടിയിരുന്നു. ബഹ്റൈനിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്നുമായി 1.10 കോടിയുടെ 2.70 കിലോ സ്വർണം കരിപ്പൂർ എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ കോഴിക്കോട് അരിക്കുളം ഇസ്മായിൽ എന്ന യാത്രക്കാരനിൽ നിന്നു 1.265 കിലോ സ്വർണമാണ് പിടികൂടിയത്.

സ്വർണ ബിസ്‌ക്കറ്റുകൾ എമർജൻസി ലാമ്പിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ഗൾഫ് എയർ വിമാനത്തിൽ കരപ്പൂരിലെത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുൾ ലത്തീഫ് എന്ന യാത്രക്കാരനിൽ നിന്നു 1.420 കിലോ സ്വർണമാണ് കണ്ടെത്തിയ്. ബാഗേജിലെ കാർട്ടൂൺ പെട്ടിക്കുള്ളിലും റീച്ചാർജബിൾ ഫാനിനിന്റെ മോട്ടോറിനകത്തുമാണ് ഇയാൾ സ്വർണം കടത്തിയത്. കസ്റ്റംസ് കമ്മീഷണർ ടി.എ. കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ഗോകുൽദാസ്, എം.പ്രാകാശ്, ഹാൻസൺ, സന്ദീപ്, പ്രമോദ് കുമാർ, മിനിമോൾ, രോഹിത് ഖാത്രി, രാജൻ റായ് തുടങ്ങിയവരാണ് സ്വർണം പിടിച്ചത്.

ഇതിനുപുറമെ രഹസ്യ വിവരം ലഭിച്ചതനെ തുടർന്ന് കസ്റ്റംസ് വിഭാഗം വിമാനത്തിൽ കയറി പരിശോധന നടത്തിയതിനെ തുടർന്ന് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച 1.14 കോടി രൂപയുടെ സ്വർണവുംദിസങ്ങൾക്ക്മുമ്പ് കരിപ്പൂരിൽ പിടികൂടിയിരുന്നു. അന്നേദിവസംതന്നെ. ഇത്തിഹാദ് എയറിന്റെ അബുദാബി വിമാനത്തിലെത്തിയ മലപ്പുറം വണ്ടൂർ പുന്നപ്പാല സഹീർ (28) ചോക്ലേറ്റ് ബോക്‌സുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 841 ഗ്രാം സ്വർണ തകിടുകളും കസ്റ്റംസ് കണ്ടെടുത്തു. സംശയം തോന്നി കസ്റ്റംസ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് ബാഗേജിൽ ചോക്ലേറ്റ് പെട്ടികളിൽ ഒളിപ്പിച്ച സ്വർണ തകിടുകൾ കണ്ടെടുത്തത്. ഇതിന് 35 ലക്ഷം രൂപ വില വരും. രണ്ടു കേസുകളിലായി കണ്ടെടുത്ത 3539 ഗ്രാം സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 1.5 കോടി രൂപ വില വരും കസ്റ്റംസ് അസിസറ്റന്റ്് കമ്മീഷണർ എ.കെ സുരേന്ദ്രനാഥിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ജ്യോതിർമയി, രഞ്ജി വില്ല്യംസ്, ഇൻസ്‌പെക്ടർമാരായ രബീന്ദ്ര, പ്രമോദ്, രാജൻ, സുമിത്ത്, സന്ദീപ്, രാമേന്ദ്ര, എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP