Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ അവധി ആഘോഷിക്കാൻ മക്കൾക്കൊപ്പം നാട്ടിലേക്ക്; രമ്യയും അഞ്ചു വയസ്സുകാരി ശിവാത്മികയും ഇനി ഓർമ്മ: വിമാനത്തിന്റെ മുന്നിലിരുന്ന രമ്യയും കുഞ്ഞും മരിച്ചത് ആശുപത്രിയിലേക്കുള്ള വഴി മധ്യേ

സ്‌കൂൾ അവധി ആഘോഷിക്കാൻ മക്കൾക്കൊപ്പം നാട്ടിലേക്ക്; രമ്യയും അഞ്ചു വയസ്സുകാരി ശിവാത്മികയും ഇനി ഓർമ്മ: വിമാനത്തിന്റെ മുന്നിലിരുന്ന രമ്യയും കുഞ്ഞും മരിച്ചത് ആശുപത്രിയിലേക്കുള്ള വഴി മധ്യേ

സ്വന്തം ലേഖകൻ

കോഴിക്കോട്: മക്കൾക്ക് സ്‌കൂൾ അവധിയായതിനാലാണ് നരിപ്പറ്റ ചീക്കോന്നിലെ പീടികക്കണ്ടി മുരളീധരൻ ഭാര്യയേയും മക്കളേയു നാട്ടിലേക്ക് അയച്ചത്. എന്നാൽ കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ രമ്യയും ഇളയ മകൾ ശിവാത്മികയും (5) മരണത്തെ പുൽകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂത്തമകൻ യദുദേവ് കോഴിക്കോട് മിംസ് ആശുപത്രിയിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.

അപകടത്തിൽപെട്ട രമ്യയും ഇളയ മകളും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുക ആയിരുന്നു. റാസൽഖൈമയിൽ എസി മെയിന്റനൻസ് സ്ഥാപനം നടത്തുന്ന മുരളീധരൻ കുടുംബസമേതം ദുബായിൽ ആയിരുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് 8 മാസം മുൻപാണ് ഇവർ നാട്ടിൽ വന്നുപോയത്. കുട്ടികൾക്ക് സ്‌കൂൾ അവധിയായതിനാൽ ഭാര്യയെയും മക്കളെയും നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

അപകടത്തിൽപെട്ട വിമാനത്തിന്റെ മുൻ നിരയിലെ സീറ്റിലായിരുന്നു രമ്യയും മക്കളും ഇരുന്നത്. ഇരുവരുടെയും സംസ്‌കാരം ചീക്കോന്നിലെ വീട്ടുവളപ്പിൽ നടക്കും. മുരളീധരൻ നാട്ടിലെത്തിയിട്ടുണ്ട്. കോടഞ്ചേരി കരിപ്പള്ളി രവീന്ദ്രന്റെയും രമയുടെയും മകളാണ് രമ്യ. സഹോദരൻ: രമിത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP