Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിപ്പൂരിൽ തകർന്ന വിമാനം അപകട സ്ഥലത്തുനിന്നും നീക്കുന്ന പ്രവർത്തി തുടങ്ങി; 500 മീറ്റർ അപ്പുറത്തേക്ക് മാറ്റി പാർക്ക് ചെയ്യും; വിമാന ഭാഗങ്ങൾ അഴിച്ചെടുത്ത് ക്രെയിൻ ഉപയോഗിച്ച് പുതിയ സ്ഥലത്തേക്ക് മാറ്റാൻ ചെലവ് ഒരു കോടി രൂപയിലേറെ

കരിപ്പൂരിൽ തകർന്ന വിമാനം അപകട സ്ഥലത്തുനിന്നും നീക്കുന്ന പ്രവർത്തി തുടങ്ങി; 500 മീറ്റർ അപ്പുറത്തേക്ക് മാറ്റി പാർക്ക് ചെയ്യും; വിമാന ഭാഗങ്ങൾ അഴിച്ചെടുത്ത് ക്രെയിൻ ഉപയോഗിച്ച് പുതിയ സ്ഥലത്തേക്ക് മാറ്റാൻ ചെലവ് ഒരു കോടി രൂപയിലേറെ

സ്വന്തം ലേഖകൻ

കോഴിക്കോട്: ഓഗസ്റ്റ് ഏഴിന് കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനം അപകട സ്ഥലത്തുനിന്നും നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്നലെ രാത്രിയോടെ ചെന്നൈയിൽ നിന്നുള്ള എയർഇന്ത്യയുടെ സാങ്കേതിക വദിഗ്ധരടങ്ങുന്ന സംഘം ഇതിനായി കരിപ്പൂരിലെത്തി. രാമനാട്ടുകരയിലെ ഗ്രാന്റ എന്റർപ്രൈസസ് ഉടമ പിഎ സലീമാണ് വിമാനം അപകട സ്ഥലത്തുനിന്ന് സുരക്ഷിതമായി മറ്റൊരിടത്തേക്ക് ക്രെയിൻ ഉപയോഗിച്ച് മാറ്റാനുള്ള കരാർ എടുത്തിരിക്കുന്നത്.

ക്രെയിനുകളും ട്രെയിലറുകളും കരിപ്പൂരിലെ അപടക സ്ഥലത്തെത്തി. പുതിയ സ്ഥലത്തേക്ക് വിമാനം മാറ്റുന്നതിന് ഒരു കോടി രൂപയിലേറെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അപകടത്തിൽ പെട്ട വിമാനം ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് നിന്നും 500 മീറ്റർ അപ്പുറത്തേക്ക് എയർപോർട്ടിന്റെ ഭാഗമായുള്ള കേന്ദ്ര സുരക്ഷ സേനയുടെ ബാരിക്കേഡിന് സമീപത്തേക്കാണ് മാറ്റുക. ഇവിടെ വിമാനം പാർക്ക് ചെയ്യാൻ ആവശ്യമായ കോൺഗ്രീറ്റ് പ്രതലം ഒരുക്കിയിട്ടുണ്ട്. പാറയുള്ള ഈ സ്ഥലം നിരപ്പാക്കി കോൺഗ്രീറ്റ് ചെയ്യാൻ മാത്രം അരക്കോടിയോളം രൂപ ചെലവ് വന്നിട്ടുണ്ട്. വിമാനം ഇങ്ങോട്ട് മാറ്റിയാൽ ഇനി മേൽക്കൂരയും പണിയേണ്ടി വരും. അതിനും കൂടുതൽ പണം ചെലവാകും.

48 ടൺ ഭാരമുള്ള വിമാനം ക്രെയിനുകളുടെ സഹായത്തോടെയാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്. ഇപ്പോൾ വിമാനം തകർന്നു കിടക്കുന്ന സ്ഥലത്തു നിന്നും 500 മീറ്റർ മാറിയാണ് പുതിയ സ്ഥലം ഒരുക്കിയിരിക്കുന്നത്. വിമാനത്തിന്റെ ചിറകുകളും മറ്റു ഭാഗങ്ങളും അഴിച്ചെടുത്ത് ക്രെയിനും ട്രെയിലറുകളും ഉപയോഗിച്ച് പുതിയ പാർക്കിങ് സ്ഥലത്ത് എത്തിച്ച് പിന്നീട് കൂട്ടിയോചിപ്പിക്കുകയാണ് ചെയ്യുക. നേരത്തെ ചക്രങ്ങളും ചിറകുകളും വേർപ്പെടുത്താതെ കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും അത് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഓരോ ഭാഗങ്ങളായി അഴിച്ചെടുത്തുകൊണ്ട് പോകാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

വിമാനത്തിന്റെ ചിറകുകൾ നിലനിർത്തി കൊണ്ട് പോകുന്നത് ബുദ്ധിമുട്ടാണെന്ന് എയർഇന്ത്യയിലെ സാങ്കേതിക വിദഗ്ധരും ക്രെയിൻ ഓപ്പേററ്റർമാരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. മൂന്ന് ഭാഗങ്ങളായി പിളർന്ന വിമാനത്തിന്റെ മുൻവശത്തെയും പിറകുവശത്തെയും ചിറകുകളും ചക്രങ്ങളും അഴിച്ചെടുത്ത് ക്രെയിനിന്റെ സഹായത്തോടെ ഉയർത്തി ട്രെയിലറിൽ കൊണ്ട് പോകാനാണ് തീരുമാനം. ഇത്തരത്തിൽ അപകട സ്ഥലത്ത് നിന്നും വിമാനം പൂർണ്ണമായും പുതിയ സ്ഥലത്തേക്ക് എത്തിക്കാൻ 10 ദിവസമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടൽ.

അപകടത്തിന്റെ തുടരന്വേഷണങ്ങൾ നടക്കുന്നതിനിൽ വിമാനം ഇനിയും ഏറെ നാൾ കരിപ്പൂരിൽ തന്നെ നിർത്തേണ്ടി വരുമെന്നതിനാലാണ് പുതിയ സ്ഥലത്തേക്ക് മാറ്റി പാർക്ക് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP