Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാൽമാക്രി ഘട്ടം കഴിഞ്ഞാൽ മണ്ണിനടിയിലേക്ക് പോയി പിന്നീട് വർഷത്തിലൊരിക്കൽ പുറത്ത് വരുന്ന പാതാളത്തവള മുതൽ പുള്ളിപ്പുലി വരെ; വന്യജീവി സങ്കേതമായി മാറുന്ന കരിമ്പുഴ റിസർവ് വനം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ആവാസകേന്ദ്രം; വനം മന്ത്രി കെ രാജു നാടിന് സമർപ്പിച്ച പതിനെട്ടാമത് വന്യജീവിസങ്കേതത്തിൽ 1,175 ഇനം സസ്യലതാദികളും

വാൽമാക്രി ഘട്ടം കഴിഞ്ഞാൽ മണ്ണിനടിയിലേക്ക് പോയി പിന്നീട് വർഷത്തിലൊരിക്കൽ പുറത്ത് വരുന്ന പാതാളത്തവള മുതൽ പുള്ളിപ്പുലി വരെ; വന്യജീവി സങ്കേതമായി മാറുന്ന കരിമ്പുഴ റിസർവ് വനം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ആവാസകേന്ദ്രം; വനം മന്ത്രി കെ രാജു നാടിന് സമർപ്പിച്ച പതിനെട്ടാമത് വന്യജീവിസങ്കേതത്തിൽ 1,175 ഇനം സസ്യലതാദികളും

ജംഷാദ് മലപ്പുറം

മലപ്പുറം: വന്യജീവി സങ്കേതമായി മാറുന്ന കരിമ്പുഴ റിസർവ് വനം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ആവാസകേന്ദ്രമാണ്. ഇന്ന് വനം മന്ത്രി കെ രാജു സംസ്ഥാനത്തെ പതിനെട്ടാമത് വന്യജീവിസങ്കേതം നാടിന് സമർപ്പിച്ചു. പന്നിമൂക്കൻ തവളയുടെ പ്രധാന ആവാസകേന്ദ്രം കൂടിയാണ് ഇവിടം. സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാക്കുന്നതിന് വന്യജീവി ഉപദേശക ബോർഡിലെ ഗവേഷകർ പഠനത്തിന് തെരഞ്ഞെടുത്ത തവളകളിലൊന്നാണ് പന്നിമൂക്കൻ അഥവാ പാതാളത്തവള (ശാസ്ത്രനാമം-നാസികാ ബട്രക്കസ് സഹ്യാദ്രെൻസിസ്). . വംശനാശ ഭീഷണിപ്പട്ടികയിൽ അതീവ സംരക്ഷണം വേണ്ടത്. വാൽമാക്രി ഘട്ടം കഴിഞ്ഞാൽ പാതാളത്തവള മണ്ണിനടിയിലേക്ക് പോകും. പിന്നെ വർഷത്തിലൊരിക്കലേ പുറത്തുവരൂ. മാവേലിത്തവളയെന്നും ഇതിനെ അറിയപ്പെടുന്നു. ഇത്തരത്തിലുള്ള ജീവികള്ളുള്ള സ്ഥലമാണ് വന്യജീവി സങ്കേതമായി മാറുന്ന കരിമ്പുഴ റിസർവ് വനം. ഇവിടെ റെഡ്ലിസ്റ്റിലുൾപ്പെട്ട നിരവധി ജീവികളുണ്ട്.

ജീവികളുടെ വംശനാശ നില സൂചിപ്പിക്കാൻ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പ്രസിദ്ധീകരിക്കുന്നതാണ് റെഡ് ലിസ്റ്റ്. പന്നിമൂക്കൻ തവള (പർപ്പിൾ ഫ്രോഗ്), ചെങ്കണിയാൻ മത്സ്യം (പുണ്ട്യസ് ഡെനിസോണി), കുറ്റി (ഡെക്കാൻ മഷീർ), സന്ധ്യക്കിളി (നീൽഗിരി ബ്ലൂ റോബിൻ), നീലക്കിളി പാറ്റപിടിയൻ (നീൽഗിരി ഫ്‌ളൈകാച്ചർ), ബുദ്ധമയൂരി ശലഭം (മലബാർ ബാൻഡഡ് പീക്കോക്ക്), വയൽ നായ്ക്കൻ (ലെസർ അഡ്‌ജെന്റ്), കിന്നരി പ്രാപരുന്ത് (ബ്ലാക്ക ബാസ), മലമുഴക്കി വേഴാമ്പൽ (ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ), കുയിൽ മീൻ (ടോർ മലബാറിക്കസ്), നീലഗിരി ചിലപ്പൻ തവള (നീൽഗിരി വാട്ട് ഫ്രോഗ്), മരനായ (നീലഗിരി മാർട്ടൻ), സിംഹവാലൻ കുരങ്ങ് (ലയൺ ടൈലഡ് മക്കാക്ക്), വരയാട് (ഹിമാലയൻ താർ), ആറ്റാമ (നിൽസോണിയ ലൈയ്തി), കടുവ, കുട്ടിത്തേവാങ്ക്, കരിങ്കയ്യൻ, കരടി, കാട്ടി, രാജവെമ്പാല, നീലഗിരി ഓന്ത്, മരപ്പല്ലി, പുള്ളിപ്പുലി തുടങ്ങിയവ ഇവിടെയുണ്ട്.

1175 ഇനം സസ്യലതാദികളുമുണ്ട്. സസ്തനികൾ (42), പക്ഷികൾ (226), മത്സ്യങ്ങൾ (65), തുമ്പികൾ (52), പൂമ്പാറ്റ (208), തവള (25), ഇഴജന്തുക്കൾ (33), ഉഭയജീവികൾ (23) എന്നിങ്ങനെയാണ് മറ്റ് ജീവജാലങ്ങളുടെ ഇനം തിരിച്ചുള്ള കണക്ക്. ശാസ്ത്രലോകം പുതിയതായി കണ്ടെത്തിയ ഇരുളൻ പാറക്കൂരി മത്സ്യവും (നിലമ്പൂർ മൗണ്ടൻ ക്യാറ്റ്ഫിഷ്) സെറ്ററോബ്രയേസി മോസും (സിംഫിസോഡേണ്ടെല്ല മധുസൂദനാനി) കണ്ടെത്തിയിട്ടുണ്ട്. 2016ൽ നീലക്കുറിഞ്ഞിയും പൂത്തു. ജനവാസകേന്ദ്രം ഒഴിവാക്കി തേക്ക് തോട്ടങ്ങളും ആദിവാസി സങ്കേതങ്ങളും ജനവാസ മേഖലയോടുചേർന്നുള്ള 25 കിലോമീറ്റർ ദൂരവും വന്യജീവി സങ്കേതത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. തെക്കുഭാഗത്ത് തമിഴ്‌നാടിന്റെ മുക്കുറുത്തി ദേശീയോദ്യാനവും വടക്കും കിഴക്കും സൈലന്റ്വാലി, ബഫർസോൺ എന്നിവയുമാണ്. കൂടുതൽ പദ്ധതികളെത്തും വന്യജീവി സങ്കേതം യാഥാർഥ്യമാകുന്നതോടെ വനസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP