Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിവിൽ സർവ്വീസ് കോപ്പിയടിയിൽ കുടുക്കിയതാണെന്ന് സഫീർ കരീം; ചിലർക്ക് ഗൂഢലക്ഷ്യങ്ങളെന്നും ജാമ്യഹർജിയിൽ കരീം

സിവിൽ സർവ്വീസ് കോപ്പിയടിയിൽ കുടുക്കിയതാണെന്ന് സഫീർ കരീം; ചിലർക്ക് ഗൂഢലക്ഷ്യങ്ങളെന്നും ജാമ്യഹർജിയിൽ കരീം

ചെന്നൈ: സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിയിലായ മലയാളി ഐ.പി.എസ് ഓഫീസർ സഫീർ കരീം ജാമ്യം തേടി കോടതിയെ സമീപിച്ചു. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യഹർജി സമർപ്പിച്ചത്. തന്നെ കേസിൽ കുടുക്കുകയായിരുന്നു എന്നാണ് കരീമിന്റെ വാദം.

തെറ്റ് ചെയ്തിട്ടില്ലെന്നും ചില ഗൂഢലക്ഷ്യങ്ങളോടെ പൊലീസ് തന്നെ കേസിൽ കുടുക്കുകയായിരുന്നെന്നും അഭിഭാഷകൻ മുഖേന സമർപ്പിച്ച ജാമ്യഹർജിയിൽ സഫീർ കരീം പറയുന്നു. പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന പ്രോസിക്യുഷൻ ആരോപണം ശരിയാണെന്ന് സമ്മതിച്ചാൽ തന്നെ ഭാവി പരീക്ഷകളിൽ ഡീബാർ ചെയ്യപ്പെടാൻ മാത്രമുള്ള കുറ്റമാണെന്നും ഇയാളുടെ അഭിഭാഷകൻ വാദിക്കുന്നു.

ചെന്നൈ എഗ്മൂറിലെ പ്രസിഡൻസി സ്‌കൂളിൽ സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നതിനിടെയാണ് സഫീർ പിടിയിലായത്. പരീക്ഷ എഴുതുകയായിരുന്ന സഫീറിന് ഭാര്യ ജോയ്സി ബ്ലൂടൂത്ത് വഴി ഉത്തരം പറഞ്ഞു നൽകുകയായിരുന്നു. ഹൈദരാബാദിൽ നിന്നുമാണ് ഭാര്യ ഉത്തരങ്ങൾ പറഞ്ഞു നൽകിയത്. കേസിൽ സഫീറിന്റെ ഭാര്യയും അറസ്റ്റിലായിരുന്നു. കോപ്പിയടി കേസ് തെളിഞ്ഞാൽ ഇയാളുടെ നിലവിലുള്ള ഐ.പി.എസും നഷ്ടപ്പെടും. തമിഴ്‌നാട്ടിലെ തിരുനെൽവേലി നംഗുനേരി സബ് ഡിവിഷനിലെ എ.എസ്‌പി ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP