Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

കാരത്തൂർ മർക്കസ് അജ്മീർ ഉറൂസിന് ഇന്ന് തുടക്കം; ആറ് ദിവസം നീളുന്ന പരിപാടികളുടെ തുടക്കമാകുക കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തുന്നതോടെ

കാരത്തൂർ മർക്കസ് അജ്മീർ ഉറൂസിന് ഇന്ന് തുടക്കം; ആറ് ദിവസം നീളുന്ന പരിപാടികളുടെ തുടക്കമാകുക കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തുന്നതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: കാരത്തൂർ മർക്കസ് 30-ാം വാർഷികാഘോഷവും അജ്മീർ ഉറൂസിനും ഇന്ന് തുടക്കമാകും. രാവിലെ പത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തുന്നതോടെ ആറുദിവസം നീളുന്ന പരിപാടികൾക്ക് തുടക്കമാകും. സമസ്തകേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷതവഹിക്കും.

വൈകീട്ട് മൂന്നിന് വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ ഔലിയായുടെ മഖാമിൽനടക്കുന്ന സിയാറത്തിന് സയ്യിദ് ഫക്രുദ്ദീൻ ഹസ്‌നി തങ്ങൾ കണ്ണന്തളി നേതൃത്വംനൽകും. രാത്രി ഏഴിന് ദിക്‌റ് മജ് ലിസ് നടത്തും. ചൊവ്വാഴ്ച രാവിലെ എട്ടിന് ഖുർആൻ പാരായണം, ഉച്ചയ്ക്ക് ഒന്നിന് പ്രഭാഷണം, രാത്രി ഏഴിന് ദിക്‌റ് മജ്ലിസ്. ബുധനാഴ്ച രാവിലെ 11-ന് അജ്മീർ ഖാജ അനുസ്മരണം, രാത്രി ഏഴിന് പ്രഭാഷണം. വ്യാഴാഴ്ച വൈകീട്ട് ഏഴിന് പൊതുസമ്മേളനം സമസ്ത ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനംചെയ്യും.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിക്കും. എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൾ വഹാബ്, ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. അബ്ദുറബ്ബ് എംഎ‍ൽഎ. എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഖുർആൻ പാരായണം, ഉച്ചയ്ക്ക് രണ്ടിന് മതപഠനക്ലാസ്. ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് പ്രാർത്ഥനാസമ്മേളനത്തിന് കാരത്തൂർ ശൈഖ് ഹസ്രത്ത് മുഹമ്മദ് മുഹിയിദ്ദീൻ ഷാഹ് നേതൃത്വംനൽകും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. സമാപനസമ്മേളനം സി. മമ്മൂട്ടി എംഎ‍ൽഎ. ഉദ്ഘാടനംചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP