Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

സമുദായം അഭിമുഖീകരിക്കുന്ന സമകാലികപ്രതിസന്ധി നേരിടാൻ ഉചിതവഴി ആത്മീയവഴി; അതാണ് മഹാത്മാക്കൾ പറഞ്ഞുതന്നത് ആ വഴിയിലൂടെ സഞ്ചരിച്ചാൽ ഏതു പ്രതിസന്ധികളെയും നേരിടാം; കാരത്തൂർ അജ്മീർ ഉറൂസിന്റെ രണ്ടാം ദിനം

സമുദായം അഭിമുഖീകരിക്കുന്ന സമകാലികപ്രതിസന്ധി നേരിടാൻ ഉചിതവഴി ആത്മീയവഴി; അതാണ് മഹാത്മാക്കൾ പറഞ്ഞുതന്നത് ആ വഴിയിലൂടെ സഞ്ചരിച്ചാൽ ഏതു പ്രതിസന്ധികളെയും നേരിടാം; കാരത്തൂർ അജ്മീർ ഉറൂസിന്റെ രണ്ടാം ദിനം

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: കാരത്തൂർ അജ്മീർ ഉറൂസിന്റെയും മർക്കസ് വാർഷികാഘോഷത്തിന്റെയും രണ്ടാംദിവസമായ ചൊവ്വാഴ്ച രാവിലെ നിരവധിപേർ പങ്കെടുത്ത ഖുർആൻ പാരായണം നടത്തി. തുടർന്നുനടന്ന ഉത്‌ബോധനസദസ്സ് അഹമ്മദ് മുനീർ വാഫി അമ്മിനിക്കാട് ഉദ്ഘാടനംചെയ്തു. സമുദായം അഭിമുഖീകരിക്കുന്ന സമകാലികപ്രതിസന്ധി നേരിടാൻ ആത്മീയവഴിയാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. അതാണ് മഹാത്മാക്കൾ പറഞ്ഞുതന്നത്. ആ വഴിയിലൂടെ സഞ്ചരിച്ചാൽ ഏതു പ്രതിസന്ധികളെയും നേരിടാൻ കഴിയും -അഹമ്മദ് മുനീർ വാഫി പറഞ്ഞു.

യോഗത്തിൽ സി. മുഹമ്മദലിഹാജി അധ്യക്ഷതവഹിച്ചു. പി.എം. റഫീഖ് അഹമ്മദ്, ഹാരിസ് കാട്ടിലങ്ങാടി എന്നിവർ പ്രസംഗിച്ചു. രാത്രിനടന്ന ദിക്‌റ് മജ്ലിസിന് സയ്യിദ് ഫസൽ ഷാഹിദ് ഹസ്നി തങ്ങൾ കണ്ണന്തളി നേതൃത്വംനൽകി. ബുധനാഴ്ച രാവിലെ 11-ന് നടക്കുന്ന അജ്മീർ ഖ്വാജ അനുസ്മരണം സയ്യിദ് ഉമറലി തങ്ങൾ മണ്ണാരക്കൽ ഉദ്ഘാടനംചെയ്യും. ഉമ്മർദാരിമി ചേപ്പൂർ നേതൃത്വംനൽകും. വൈകീട്ട് ഏഴിന് നടക്കുന്ന ഇൽമുൽമജ്ലിസിന് ഉമ്മർ ഫൈസി കാളികാവ് നേതൃത്വംനൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP