Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202128Sunday

കാരന്തൂർ ബൈക്കപകടത്തിൽ മരണം രണ്ടായി; മരിച്ചത് കൂടരഞ്ഞി സ്വദേശി അർജുൻ; മരണപ്പെട്ടത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

കാരന്തൂർ ബൈക്കപകടത്തിൽ മരണം രണ്ടായി;  മരിച്ചത് കൂടരഞ്ഞി സ്വദേശി അർജുൻ; മരണപ്പെട്ടത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കാരന്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരണം രണ്ടായി. കൂടരഞ്ഞി കൂമ്പാറ ബസാർ എഴുത്താണികുന്ന് വിജയന്റെ മകൻ അർജുൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.

ഇന്നലെ രാത്രി പത്തരയോടെ കാരന്തൂർ ടൗൺ മസ്ജിദിന് സപീപമായിരുന്നു അപകടം. കാരന്തൂർ കോണാട്ട് തേറമ്പത്ത് അബ്ദുറഹിമാന്റെ മകൻ നിഹാൽ (26) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പെയിന്ററായ നിഹാൽ കുന്ദമംഗലം ഭാഗത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

നിഹാലിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഷാഹിദിനെയും മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൂടരഞ്ഞി കൂമ്പാറബസാറിലെ അർജുൻ വിജയനെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അർജുൻ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രാത്രി മഴയത്ത് അമിതവേഗതയിലെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP