Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചോറ്റാനിക്കര വെണ്ണിക്കുളം ഭാഗത്ത് വച്ച് ദിനേശ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ നാലാം പ്രതി; സ്ത്രീയെ അപമാനിച്ചു; മുളന്തുരുത്തിയിൽ അശോക് കുമാറിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

ചോറ്റാനിക്കര വെണ്ണിക്കുളം ഭാഗത്ത് വച്ച് ദിനേശ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ നാലാം പ്രതി; സ്ത്രീയെ അപമാനിച്ചു; മുളന്തുരുത്തിയിൽ അശോക് കുമാറിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

സ്വന്തം ലേഖകൻ

ആലുവ:നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുളന്തുരുത്തി പോളി കോർപ്പസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന കണയന്നൂർ, തലക്കോട് കരയിൽ അശോക് ഭവനിൽ അശോക് കുമാർ (26) എന്നയാളെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുളന്തുരുത്തി, ചോറ്റാനിക്കര, ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കവർച്ച ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ ന്യായവിരോധമായി സംഘം ചേരൽ, സ്ത്രീത്വത്തെ അവഹേളിക്കൽ തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.

2019 ൽ ചോറ്റാനിക്കര വെണ്ണിക്കുളം ഭാഗത്ത് വച്ച് ദിനേശ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ നാലാം പ്രതിയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ സ്ത്രീയെ അപമാനിച്ച കാര്യത്തിന് മുളന്തുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 72 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു 50 പേരെ നാട് കടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP