Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാതന്ത്ര്യം ഇന്ത്യക്കാർ മുഴുവൻ ഒന്നായി നേടിയെടുത്തപോലെ അത് ആസ്വദിക്കാനും മുഴുവൻ പേർക്കും അവകാശമുണ്ട്; ആ അവകാശം ആരെങ്കിലും ആർക്കെങ്കിലും നിഷേധിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ നന്മക്കും നീതിക്കും എതിരെന്നും കാന്തപുരം

സ്വാതന്ത്ര്യം ഇന്ത്യക്കാർ മുഴുവൻ ഒന്നായി നേടിയെടുത്തപോലെ അത് ആസ്വദിക്കാനും മുഴുവൻ പേർക്കും അവകാശമുണ്ട്; ആ അവകാശം ആരെങ്കിലും ആർക്കെങ്കിലും നിഷേധിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ നന്മക്കും നീതിക്കും എതിരെന്നും കാന്തപുരം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്വാതന്ത്ര്യം ഇന്ത്യക്കാർ മുഴുവൻ ഒന്നായി നേടിയെടുത്തപോലെ അത് ആസ്വദിക്കാനും മുഴുവൻ ഇന്ത്യക്കാർക്കും അവകാശമുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ജാതി മത ഭേദമന്യേ ഇന്ത്യക്കാർ എന്ന ഒറ്റപരിഗണയിൽ എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേർന്ന് പരിശ്രമിച്ചതിന്റെ ഫലമായാണല്ലോ നമുക്ക് വൈദേശിക ശക്തികളിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതെന്നും, ആ അവകാശം ആരെങ്കിലും ആർക്കെങ്കിലും നിഷേധിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ നന്മക്കും നീതിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലൂടെയായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

കാന്തപുരത്തിന്റെ കുറിപ്പ് ഇങ്ങനെ:

ജാതി മത ഭേദമന്യേ ഇന്ത്യക്കാർ എന്ന ഒറ്റപരിഗണയിൽ എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേർന്ന് പരിശ്രമിച്ചതിന്റെ ഫലമായാണല്ലോ നമുക്ക് വൈദേശിക ശക്തികളിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചത്. ഇന്ത്യക്കാർ മുഴുവൻ ഒന്നായി നേടിയെടുത്തപോലെ അത് ആസ്വദിക്കാനും മുഴുവൻ ഇന്ത്യക്കാർക്കും അവകാശമുണ്ട്. ആ അവകാശം ആരെങ്കിലും ആർക്കെങ്കിലും നിഷേധിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ നന്മക്കും നീതിക്കും എതിരാണ്.

രാജ്യം സ്വതന്ത്ര റിപ്പബ്ലിക് ആണെന്ന് കരുതി എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല. ഭരണഘടനയും നിയമവും അനുവദിക്കുന്ന രൂപത്തിൽ, മറ്റാരുടെയും സ്വസ്ഥത ഹനിക്കാത്ത രീതിയിലാവണം ഏവരുടെയും ഇടപെടൽ. അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന വിധത്തിലുള്ള അതിരുവിട്ട പ്രവർത്തനങ്ങൾ ചെയ്യാനുള്ള പ്രേരകമാവരുത് നമ്മുടെ ഉള്ളിലുള്ള സ്വാതന്ത്ര്യ ചിന്തകൾ.

എപ്പോഴും മറ്റേത് രാജ്യത്തിന് മുമ്പിലും ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തിൽ ഇന്ത്യാ രാജ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ ഏത് കാലത്തുമുള്ള ഭരണാധികാരികൾ ശ്രമിക്കുകയും പ്രവർത്തിക്കുകയും വേണം. വൈജാത്യങ്ങൾ ഉൾക്കൊണ്ട് കോടിക്കണക്കിന് ജനങ്ങളെ ഒരുമിച്ചു നിർത്തുന്ന വികാരമാണ് ഇന്ത്യ. വൈജാത്യങ്ങളെ നശിപ്പിക്കാനും ഒന്നിന് മീതെ മേൽക്കോയ്മ നേടാൻ അതിരുവിട്ട പ്രവർത്തനങ്ങൾ നടത്താനും ശ്രമിക്കുമ്പോൾ സ്വസ്ഥ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമാണ് മുറിവേൽക്കുന്നത്. വൈജാത്യങ്ങൾ നിലനിൽക്കുമ്പോഴാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം എല്ലാവർക്കും സന്തോഷത്തോടെ അനുഭവിക്കാൻ കഴിയുന്നത്.

കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
ഗ്രാൻഡ് മുഫ്തി, ഇന്ത്യ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP