Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശുഹൈബിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഒരാളും രക്ഷപ്പെടരുതെന്ന് നിർബന്ധമുണ്ട്; പ്രതികളെ കണ്ടെത്തുന്നതിനൊപ്പം അവർക്ക് കടുത്ത ശിക്ഷയും ഉറപ്പ് വരുത്തണം; രാഷ്ട്രീയ കൊലപാതകങ്ങൾ രാജ്യത്തിന് തന്നെ ആപത്താണെന്ന് കാന്തപുരം

ശുഹൈബിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഒരാളും രക്ഷപ്പെടരുതെന്ന് നിർബന്ധമുണ്ട്; പ്രതികളെ കണ്ടെത്തുന്നതിനൊപ്പം അവർക്ക് കടുത്ത ശിക്ഷയും ഉറപ്പ് വരുത്തണം; രാഷ്ട്രീയ കൊലപാതകങ്ങൾ രാജ്യത്തിന് തന്നെ ആപത്താണെന്ന് കാന്തപുരം

തിരുവനന്തപുരം:കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ കൊലപ്പെടുത്തിയ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും കാന്തപുരം പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഒരാളും രക്ഷപ്പെടരുതെന്ന് നിർബന്ധമുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനൊപ്പം അവർക്ക് കടുത്ത ശിക്ഷയും ഉറപ്പ് വരുത്തണം. രാഷ്ട്രീയ കൊലപാതകങ്ങൾ രാജ്യത്തിന് തന്നെ ആപത്താണ്. പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം വന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടവരുത്തും. കൊലപാതകങ്ങളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് കൊലക്കേസ് പ്രതികൾക്ക് ഇസ്ലാം മതം കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തതെന്നും കാന്തപുരം പറഞ്ഞു.

അതേ സമയം കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ രക്ഷപ്പെടാതിരിക്കാനാണ് തെളിവുകൾ പുറത്ത് വിടാത്തതെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ ജാതി മത പരിഗണനകളില്ലാതെ നിഷ്പക്ഷമായി അന്വേഷണം നടക്കുമെന്നും മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിതായും കാന്തപുരം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP