Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംവാദങ്ങൾ ജനാധിപത്യത്തിൽ ഒഴിച്ചുകൂടാത്തതാണ്; അതിന് വേണ്ടി തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയനേതൃത്വം കുറേക്കൂടി ഔചിത്യം പാലിക്കണം; പരിധി വിടരുത്; പിണറായി-സുധാകരൻ വാക് പോരിൽ കാന്തപുരത്തിന് പറയാനുള്ളത്

സംവാദങ്ങൾ ജനാധിപത്യത്തിൽ ഒഴിച്ചുകൂടാത്തതാണ്; അതിന് വേണ്ടി തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയനേതൃത്വം കുറേക്കൂടി ഔചിത്യം പാലിക്കണം; പരിധി വിടരുത്; പിണറായി-സുധാകരൻ വാക് പോരിൽ കാന്തപുരത്തിന് പറയാനുള്ളത്

സ്വന്തം ലേഖകൻ

കോഴിക്കോട്:  മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും തമ്മിൽ നേർക്കുനേരെയുള്ള ആരോപണ പ്രത്യാരോപണങ്ങളെ പരോക്ഷമായി വിമർശിച്ച് കാന്തപുരം എ.പി അബുബക്കർ മുസ്‌ലിയാർ.

സംവാദങ്ങൾ ജനാധിപത്യത്തിൽ ഒഴിച്ചുകൂടാത്തതാണ്. എന്നിരിക്കിലും അതിന് വേണ്ടി തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയനേതൃത്വം കുറേക്കൂടി ഔചിത്യം പാലിക്കണമെന്നും പരിധി വിടരുതെന്നും കാന്തപുരം എ.പി അബുബക്കർ മുസ്‌ലിയാർ പറഞ്ഞു.

സംവാദത്തിന്റെ ഉള്ളടക്കം പോലെ പ്രധാനമാണ് സന്ദർഭവും. മഹാമാരിയുടെ കെടുതികളിൽ വലഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത് ജനങ്ങൾക്ക് ഒട്ടും താല്പര്യമില്ലാത്ത വിഷയങ്ങളിൽ രാഷ്ട്രീയ നേതൃത്വം സംവാദത്തിലേർപ്പെടുന്നത് ജനാധിപത്യത്തെ കൂടുതൽ പരവശമാക്കുകയേ ഉള്ളൂ. സാമൂഹിക ഇടപെടലുകളും രാഷ്ട്രീയവ്യവഹാരങ്ങളും കൂടുതൽ ജനോന്മുഖവും സർഗാത്മകവും ആകേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാതെയുള്ള വാക്‌പോരുകൾ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന് ചേർന്നതല്ല.

വാക്‌പോരിൽ ആര് ജയിക്കുന്നു എന്നതല്ല, തങ്ങളോട് ആര് ചേർന്നുനിൽക്കുന്നു എന്നതാണ് ജനം ചിന്തിക്കുന്നത്. അത് തിരിച്ചറിഞ്ഞ് വിവേകപൂർണമായ സംവാദം വികസിപ്പിക്കാനാണ് നേതാക്കൾ ശ്രമിക്കേണ്ടത്. പോയകാലത്തിന്റെ ചിലത് വർത്തമാനകാലത്തേക്ക് വലിച്ചു കൊണ്ടുവന്ന് സാമൂഹിക മണ്ഡലം മലിനമാക്കാനുള്ള നീക്കം ശരിയല്ലന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP