Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകൾ വെല്ലുവിളിയായി ഗണിക്കപ്പെടും; വിശുദ്ധ ഖുർആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികൾക്ക് അമൂല്യവും സർവ്വാദരണീയവും;പ്രവാചകരുടെ തിരുശേഷിപ്പുകളിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവും; തിരുകേശം ബോഡി വേസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനനയ്‌ക്കെതിരേ കാന്തപുരം

സ്വന്തം ലേഖകൻ

കോഴിക്കോട്: തിരുകേശം ബോഡി വേസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനനയ്‌ക്കെതിരേ കാന്തപുരം വിഭാഗം. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകൾ വെല്ലുവിളിയായി ഗണിക്കപ്പെടുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.

വിശുദ്ധ ഖുർആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികൾക്ക് അമൂല്യവും സർവ്വാദരണീയവുമാണ്. പ്രവാചകരുടെ തിരുശേഷിപ്പുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്നും യോഗം വിലയിരുത്തി.

വിശ്വസിക്കാനും അവിശ്വസിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങൾ അനാദരിക്കപ്പെടരുത്. അപ്പോൾ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. വിശ്വാസി മനസ്സുകളെ മുറിവേൽപ്പിക്കുന്ന വിവാദങ്ങളിൽനിന്നും പ്രസ്താവനകളിൽനിന്നും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ വിട്ടുനിൽക്കണമെന്നും മുസ്ലിം ജമാഅത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP