Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് മർദനമേറ്റ് ആശുപത്രിയിൽ; തല്ലിയതു കൊച്ചുമകനെന്നു തന്ത്രി; മർദനകഥ രാഹുൽ ഈശ്വറിന്റെ അമ്മയുമായുള്ള സ്വത്തുതർക്കത്തെത്തുടർന്നെന്നും റിപ്പോർട്ട്

ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് മർദനമേറ്റ് ആശുപത്രിയിൽ; തല്ലിയതു കൊച്ചുമകനെന്നു തന്ത്രി; മർദനകഥ രാഹുൽ ഈശ്വറിന്റെ അമ്മയുമായുള്ള സ്വത്തുതർക്കത്തെത്തുടർന്നെന്നും റിപ്പോർട്ട്

ചെങ്ങന്നൂർ: ശബരിമല നട തുറന്ന ദിവസം തന്നെ തന്ത്രി കണ്ഠരര് കുടുംബം വിവാദത്തിൽ. മുഖ്യതന്ത്രി കണ്ഠരര് മഹേശ്വരര് മർദനമേറ്റ് ആശുപത്രിയിലായതാണു വിവാദത്തിനു കാരണം. കൊച്ചുമകൻ മഹേഷ് മോഹനരരാണ് തല്ലിയതെന്നാണു തന്ത്രി പൊലീസിനോടു പറഞ്ഞത്. ശോഭ ജോൺ കേസിൽ വിവാദത്തിൽ അകപ്പെട്ട കണ്ഠരര് മോഹനരരുടെ മകനാണ് മഹേഷ്. എന്നാൽ മോഹനനരുടെ സഹോദരിയും രാഹുൽ ഈശ്വറിന്റെ അമ്മയുമായ മല്ലികയുമായുള്ള സ്വത്തുതർക്കമാണ് മർദനത്തിലേക്കു വഴിതെളിച്ചതെന്നും ആരോപണമുണ്ട്.

രാഹുൽ ഈശ്വറിന്റെ മാതാവും മഹേശ്വരരുടെ മകളുമായ മല്ലിക സ്വത്ത് ആവശ്യപ്പെട്ടു ചെന്നപ്പോൾ ഉണ്ടായ തർക്കത്തിൽ ഇടപെട്ടതാണ് മഹേഷ് എന്നാണ് സൂചന. ഇവർ തമ്മിലുള്ള തല്ല് ഒഴിവാക്കാൻ മഹേഷ് ഇടപെട്ടപ്പോൾ തന്ത്രിക്കു പരിക്കുപറ്റിയതാണെന്നാണ് റിപ്പോർട്ട്.

മർദ്ദനത്തിൽ പരിക്കേറ്റ കണ്ഠരര് മഹേശ്വരരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം ആദ്യം പുറത്തുപറഞ്ഞില്ലെങ്കിലും മറ്റു ചിലർ ഇത് കണ്ടതിനെത്തുടർന്നാണ് പൊലീസിൽ വിവരമറിയിച്ചത്.

വൃശ്ചികം ഒന്നിനു ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സ്വത്തിന്റെ വിഹിതം ചോദിച്ച് മഹേശ്വരരുടെ സഹോദരി മല്ലിക എത്തിയതിനെത്തുടർന്നാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതിലിടപെട്ടപ്പോഴാണ് മഹേശ്വരർക്ക് മർദനമേറ്റത്. അവശനായ മഹേശ്വരരെ മഹേഷ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനാലാണ് ആദ്യം പരാതി നൽകാതിരുന്നതെന്നാണ് സൂചന.

സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മർദ്ദനമേറ്റതാണെന്ന കാര്യം അറിയിച്ചിരുന്നില്ല. പിന്നീടാണ് സ്വത്തുതർക്കത്തിന്റെ കാര്യവും മറ്റുമായി പൊലീസിൽ പരാതി നൽകിയത്. ചെങ്ങന്നൂർ എസ്‌ഐ മോഹനന്റെ നേതൃത്വത്തിൽ പൊലീസ് മഹേഷിനെതിരെ കേസെടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP