Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഷങ്ങളായി ഭരിച്ച മുൻസിപ്പാലിറ്റി കോർപ്പറേഷനായപ്പോൾ ഭരണം പോയത് സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകൾ കാരണം; പികെ രാഗേഷ് മറുകണ്ടം ചാടിയപ്പോൾ ഒരേ കക്ഷിനിലയിൽ നഗരസഭ ഭരണം ഇടത്പക്ഷം കൊണ്ട് പോയി; ഒടുവിൽ കെ സുധാകരൻ മുൻകൈയെടുത്തപ്പോൾ പികെ രാഗേഷ് തിരികെയെത്തി; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സുമാ ബാലകൃഷ്ണൻ കണ്ണൂർ മേയറായി

വർഷങ്ങളായി ഭരിച്ച മുൻസിപ്പാലിറ്റി കോർപ്പറേഷനായപ്പോൾ ഭരണം പോയത് സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകൾ കാരണം; പികെ രാഗേഷ് മറുകണ്ടം ചാടിയപ്പോൾ ഒരേ കക്ഷിനിലയിൽ നഗരസഭ ഭരണം ഇടത്പക്ഷം കൊണ്ട് പോയി; ഒടുവിൽ കെ സുധാകരൻ മുൻകൈയെടുത്തപ്പോൾ പികെ രാഗേഷ് തിരികെയെത്തി; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സുമാ ബാലകൃഷ്ണൻ കണ്ണൂർ മേയറായി

രഞ്ജിത്ത് ബാബു

കണ്ണൂർ: നാല് വർഷ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കെപിസിസി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ കണ്ണൂർ കോർപറേഷന്റെ മേയർ പദവി കയ്യിലെത്തുന്നത്. 2015 ൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും കോൺഗ്രസും ഉയർത്തി കാട്ടിയത് സുമാ ബാലകൃഷ്ണനെ മേയർ സ്ഥാനത്ത് പ്രഖ്യാപിച്ചു കൊണ്ടാണ്. എന്നാൽ കണ്ണൂർ കോർപറേഷനിൽ സ്ഥാനാർത്ഥി നിർണയത്തിൽ യു.ഡി.എഫിനും കോൺഗ്രസിനും ഒട്ടേറെ അപാകതകൾ പ്രകടമായിരുന്നു.

അതിനൊപ്പം കെ. സുധാകരനുമായി തെറ്റി പിരിഞ്ഞു പി.കെ രാകേഷും 6 സ്ഥാനാർത്ഥികളും മത്സരിച്ചിരുന്നു. ഇതെല്ലാം യു.ഡി.എഫിന് ജയിക്കാനുള്ള അംഗ ബലത്തിൽ വൻ ഇടിവുണ്ടായി. 27 _ 27 എന്ന സംഖ്യയിൽ ഇരു മുന്നണികളും ഒപ്പത്തിന് ഒപ്പം ആയപ്പോൾ സ്വതന്ത്രനായി ജയിച്ച രാകേഷ് എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു ഡെപ്യൂട്ടി മേയർ ആയി. എൽ.ഡി.എഫിലെ ഇ.പി ലത മേയറുമായി. അതോടെ എക്കാലത്തും കോൺഗ്രസും ലീഗും കയ്യടക്കിവെച്ച നഗര ഭരണം എൽ.ഡി.എഫിന്റെ ആധിപത്യത്തിൽ അമർന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോട് കൂടി കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ച രാകേഷ് നിരവധി ചർച്ചകൾക്ക് ശേഷം യു.ഡി.എഫിന് ഒപ്പം നിൽക്കുകയും യു.ഡി.എഫിന്റെ പിന്തുണയോടെ ഡെപ്യൂട്ടി മേയർ ആവുകയും ചെയ്തു. തുടർന്ന് ആണ് മേയർ തെരഞ്ഞെടുപ്പ് നടന്നത്. അതോടെ സുമാ ബാലകൃഷ്ണൻ മേയർ ആവുകയായിരുന്നു. 28 അംഗങ്ങളുടെ വോട്ട് നേടിയാണ് സുമ അധികാരത്തിൽ എത്തുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ മേയർ ഇ.പി ലത 25 വോട്ടുകളാണ് ലഭിച്ചത്.

ഒരു സിപിഎം കൗണ്‌സിലരുടെ വോട്ട് അസാധു ആവുകയായിരുന്നു. യു.ഡി.എഫ് അധികാരത്തിൽ ഇരിക്കുമ്പോൾ ആയിരുന്നു കണ്ണൂർ നഗരസഭയെ കോര്പറേഷൻ ആക്കി ഉയർത്തിയത്. യു.ഡി.എഫ് ഭൂരിപക്ഷ ഗ്രാമ പഞ്ചായത്തുകളെ ഉൾപ്പെടുത്തി കോര്പറേഷൻ രൂപീകരിച്ചെങ്കിലും ആദ്യ ഭരണം കയ്യാളാ നുള്ള യോഗം എൽ.ഡി.എഫിനായിരുന്നു. കോർപറേഷൻ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ആദ്യത്തെ രണ്ടര വർഷം കോൺഗ്രസിലെ സുമാ ബാലകൃഷ്ണനെ മേയർ ആക്കാൻ ആയിരുന്നു ധാരണ. തുടർന്നുള്ള രണ്ടര വർഷം മുസ്ലിം ലീഗ് പ്രതിനിധിക്ക് നൽകാനായിരുന്നു തീരുമാനം. എന്നാൽ ഇനിയുള്ള ഒരു വർഷ കാലം ആറു മാസം വീതം ഭരിക്കാൻ മാത്രമേ യു.ഡി.എഫിന് കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP