Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരും ദൂബായിൽ നിന്ന് എത്തിയവർ; ഒരാൾക്ക് രോഗം പിടിപെട്ടത് സമ്പർക്കം വഴി

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരും ദൂബായിൽ നിന്ന് എത്തിയവർ; ഒരാൾക്ക് രോഗം പിടിപെട്ടത് സമ്പർക്കം വഴി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജില്ലയിൽ ചൊവ്വാഴ്ച നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ മൂര്യാട് സ്വദേശികളായ മൂന്നുപേർ ദുബായിൽ നിന്നെത്തിയവരാണ്. ചെറുവാഞ്ചേരി ചീരാറ്റ സ്വദേശിയായ സ്ത്രീക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്.

മൂര്യാട് സ്വദേശികളിൽ 29കാരൻ മാർച്ച് 19ന് കരിപ്പൂർ വഴിയും 35ഉം 26ഉം പ്രായമുള്ള മറ്റു രണ്ടുപേർ മാർച്ച് 21ന് ബംഗളൂരു വഴിയും നാട്ടിലെത്തി. 33കാരിയാണ് സമ്ബർക്കത്തിലൂടെ രോഗബാധിതയായ ചിറ്റാരിപ്പറമ്ബ് ചീരാറ്റ സ്വദേശി. നാലുപേരും ഏപ്രിൽ 11ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ് സ്രവ പരിശോധനക്ക് വിധേയരായത്.

ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 79 ആയി. ഇവരിൽ 38 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയിൽ 7758 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 58 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 14 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും എട്ടുപേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 34 പേർ അഞ്ചരക്കണ്ടി ജില്ല കോവിഡ്-19 ചികിത്സ കേന്ദ്രത്തിലും 7644 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെയായി ജില്ലയിൽനിന്ന്? 1443 സാമ്ബിളുകൾ പരിശോധനക്കയച്ചതിൽ 1148 എണ്ണത്തിന്റെ ഫലം ലഭ്യമായി. 295 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP