Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് കോവിഡ് രോഗികൾ കണ്ണൂരിൽ; 41 പേർ സുഖം പ്രാപിച്ചപ്പോൾ 14 പേർക്കു മാത്രം രോഗബാധ

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് കോവിഡ് രോഗികൾ കണ്ണൂരിൽ; 41 പേർ സുഖം പ്രാപിച്ചപ്പോൾ 14 പേർക്കു മാത്രം രോഗബാധ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജില്ലയിൽ ഇന്ന് 41 പേർ സുഖം പ്രാപിച്ചപ്പോൾ ,14 പേർക്കു മാത്രം രോഗബാധ. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കണ്ണൂരിലാണ്.

പുതിയ ക്ലസ്റ്റർ ആയി രൂപപ്പെട്ട മെഡിക്കൽ കോളേജ് പ്രദേശത്തെ കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ വാർഡ് 1, 9 to 15 എന്നീ വാർഡുകൾ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 7, 8, 9, 10 വാർഡുകളും പൂർണ്ണമായി അടച്ചിടും.

കണ്ണൂർ ജില്ലയിൽ 6 ക്ലസ്റ്ററുകളാണ് ഉള്ളത്.

1. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആകെ 108 കേസുകൾ ഉണ്ടായിരുന്നതിൽ മാറ്റം ഒന്നും തന്നെയില്ല

2.കടവത്തൂർ യു.പി സ്‌ക്കൂൾ ആകെ 6 കേസുകൾ ഉണ്ടായിരുന്നതിൽ അതെ സ്ഥിതി തന്നെയാണ് തുടരുന്നത്

3.കണ്ണൂർ DSC സെന്ററിൽ ആകെ 93 കേസുകൾ ഉണ്ടായിരുന്നതിൽ ആക്ടീവ് കേസുകളായി 41 എണ്ണം ഉണ്ട്.

4.പെരിങ്ങളം കുടുംബത്തിൽ ആകെ 27 കേസുകൾ ഉണ്ടായിരുന്നതിൽ ആക്ടീവ് കേസുകളായി 7 എണ്ണം നിലവിലുണ്ട് .

5. ഫയർ സ്റ്റേഷൻ കൂത്തുപറമ്പ ആകെ 23 കേസുകൾ ഉണ്ടായിരുന്നത് നിലവിൽ 13 കേസ്സുകൾ നിലവിലുണ്ട്

6. CISF സെന്റർ ,വലിയവെളിച്ചം ആകെ 76 കേസുകളിൽ നിലവിൽ ഒരു കേസ്സ് മാത്രം.

പൊതുവെ മേൽ ക്ലസ്റ്ററുകളിൽ CISF ക്ലസ്റ്ററിൽ മാതൃകാപരമായ ഇടപെടൽ വഴി പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ ക്ലസ്റ്ററിന്റേയും സ്വഭാവം അനുസരിച്ച് ഉചിതമായ ഇടപ്പെടലുകൾ നിരന്തരം നടത്തി വരുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP