Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പതിനാലുകാരന് സമ്പർക്കത്തിലൂടെ രോഗം; കണ്ണൂർ നഗരം അനിശ്ചിത കാലത്തേക്ക് പൂർണ്ണമായും അടച്ചു; കോർപ്പറേഷന് കീഴിലെ മുഴുവൻ വാർഡുകളും കണ്ടെയിന്മെന്റ് സോണാക്കി; രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വിഭാഗവും

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: പതിനാലുകാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂർ നഗരം അനിശ്ചിത കാലത്തേക്ക് പൂർണ്ണമായും അടച്ചു. കണ്ണൂർ കോർപ്പറേഷന് കീഴിലെ മുഴുവൻ വാർഡുകളും കണ്ടെയിന്മെന്റ് സോണാക്കി.

കടകളോ ഓഫീസുകളോ തുറന്നാൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു. പതിനാലുകാരന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്താത്തത് ആശങ്ക വർധിപ്പിക്കുന്നതായി ജില്ലാ കളക്ടർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച കെസ്ആർടിസി ഡ്രൈവർ എത്തിയ കണ്ണൂർ ഡിപ്പോയിലെ 40 ജീവനക്കാർ നിലവിൽ ക്വാറന്റീനിലാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 2697 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 90 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 19 പേരാണ്. സമ്പർക്കം മൂലം മൂന്ന് പേർക്ക് രോഗം വന്നു. ഇതുവരെ 2697 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1351 പേർ ചികിത്സയിലുണ്ട്.

1,25307 പേരാണ് നിരീക്ഷണത്തിലുള്ളത്. 1989 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 203 പേരാണ് ആശുപത്രിയിലായത്. ഇതുവരെ 1,22,466 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 3019 പരിശോധനാഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 33,559 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 32,300 നെഗറ്റീവായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP