Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉച്ചയ്ക്ക് ഇന്റർവ്യൂ എന്നു പറഞ്ഞതു കൊണ്ട് ഉദ്യോഗാർത്ഥികൾ രാവിലെയെത്തി; ആറു മണിയായിട്ടും ഇന്റർവ്യൂ ചെയ്യേണ്ടവർ എത്താതെ വന്നപ്പോൾ സർട്ടിഫിക്കറ്റ് വാങ്ങി തിരികെ അയച്ചു; കണ്ണൂർ എയർപോർട്ടിനു സ്ഥലം വിട്ടു കൊടുത്തവർക്ക് ജോലി നൽകാൻ പ്രഖ്യാപിച്ച പ്രത്യേക ഇന്റർവ്യൂ സമരവേദിയായത് ഇങ്ങനെ

ഉച്ചയ്ക്ക് ഇന്റർവ്യൂ എന്നു പറഞ്ഞതു കൊണ്ട് ഉദ്യോഗാർത്ഥികൾ രാവിലെയെത്തി; ആറു മണിയായിട്ടും ഇന്റർവ്യൂ ചെയ്യേണ്ടവർ എത്താതെ വന്നപ്പോൾ സർട്ടിഫിക്കറ്റ് വാങ്ങി തിരികെ അയച്ചു; കണ്ണൂർ എയർപോർട്ടിനു സ്ഥലം വിട്ടു കൊടുത്തവർക്ക് ജോലി നൽകാൻ പ്രഖ്യാപിച്ച പ്രത്യേക ഇന്റർവ്യൂ സമരവേദിയായത് ഇങ്ങനെ

മറുനാടൻ മലയാളി ഡസ്‌ക്‌

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിനായി സ്ഥലം വിട്ടുനൽകിയ കുടുംബങ്ങളിലെ ഉദ്യോഗാർഥികൾക്ക് തൊഴിൽ പാക്കേജ് പ്രകാരം നടത്തിയ ഇന്റർവ്യൂ അദ്യോഗാർത്ഥികളെ വലച്ചു. അഥോറിറ്റി നിശ്ചയിച്ച പ്രകാരം ഇന്നലെ ഉച്ചയ്ക്കാണ് ഇന്റർവ്യൂ നടക്കേണ്ടത് എന്നാൽ എയർ ഇന്ത്യയുടെ എയർ ട്രാൻസ്‌പോർട് സർവീസ് ലിമിറ്റഡ് അധികൃതർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എത്തിയത് വൈകിട്ട് ആറിനും.

നേരത്തെ നിശ്ചയിച്ചിരുന്ന സമയം വൈകിയതിനാൽ ഇന്റർവ്യൂ നടത്താതെ ഉദ്യോഗസ്ഥർ അപേക്ഷാഫോം വാങ്ങി രസീത് നൽകി ഉദ്യോഗാർത്ഥികളെ തിരികെ അയച്ചു. ഇന്റർവ്യൂ നടത്തുന്നതിനുള്ള തീയതി പിന്നീടറിയിക്കും എന്നാണ് ഉദ്യോഗസ്ഥർ നൽകിയ മറുപടി.

അധികൃതരുടെ ഈ നടപടിക്കെതിരെ ഉദ്യോഗാർഥികളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്്. ഇന്റർവ്യൂ നടത്തുന്നത് സംബന്ധിച്ച് അറിയിപ്പ് വൈകിയാണ് ലഭിച്ചതെന്നും കിയാൽ അധികൃതരുടെ അനാസ്ഥയാണ് തങ്ങൾ എത്താൻ വൈകിയതിനു കാരണമെന്നും എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട് സർവീസ് ലിമിറ്റഡ് ജനറൽ മാനേജർ എ മുരുകയ്യനും സതേൺ റീജനൽ കോഓർഡിനേറ്റർ കെ മോഹനനും അറിയിച്ചു. എത്താൻ വൈകിയതിനാൽ ഇരുവരും ഉദ്യോഗാർഥികളോട് ക്ഷമചോദിച്ചു.


എന്നാൽ ഉദ്യോഗാർഥികൾ അപേക്ഷ നേരത്തേ കിയാൽ ഓഫിസിൽ നൽകിയിരുന്നു. ഇന്റർവ്യൂ സംബന്ധിച്ച് വിവരം മുൻകൂട്ടി അറിയിക്കാതെ ഇന്നലെ പ്രഭാത പത്രങ്ങളിലൂടെ മാത്രമാണ് കിയാൽ അധികൃതർ വിവരങ്ങൾ അറിയിച്ചത്. പത്രവാർത്താ അറിയിപ്പ് പ്രകാരം ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. വീട് നഷ്ടപ്പെട്ട കുടുംബങ്ങളിൽ നിന്നായി വനിതകൾ ഉൾപ്പെടെ 74 പേർ അഭിമുഖത്തിനെത്തി. വിമാനത്താവള ഗ്രൗണ്ട് ഹാൻഡ്ലിങ് ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലായി 142 പേരാണ് അപേക്ഷകരായുള്ളത്. ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖമെങ്കിലും പലരും രാവിലെ ഒൻപത് മുതൽ സ്‌കൂളിലെത്തി. കിയാൽ അധികൃതർ എത്തിയെങ്കിലും ഉച്ചയ്ക്ക് രണ്ടായിട്ടും എയർ ഇന്ത്യ അധികൃതരെത്തിയില്ല. മണിക്കൂർ പിന്നിടുന്തോറും ഉദ്യോഗാർഥികൾ ആശങ്കയിലായി. ഇതിനിടെ ചിലർ പ്രതിഷേധിക്കണമെന്ന നിലപാടെടുത്തെങ്കിലും ജോലിക്കാര്യമായതിനാൽ പിന്നീട് ബുദ്ധിമുട്ടുണ്ടാകുമെന്നു ഭയന്ന് പിൻവാങ്ങി. വൈകിട്ട് ആറോടെ സ്ഥലത്തെത്തിയ എയർ ഇന്ത്യ അധികൃതർ ഉദ്യോഗാർഥികളെ സ്‌കൂൾ മുറ്റത്തേക്ക് വിളിച്ചുവരുത്തി ഇന്റർവ്യൂ പിന്നീട് നടത്തുമെന്ന് അറിയിക്കുകയായിരുന്നു.

അതേസമയം തങ്ങളുടെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് കിയാൽ അധികൃതർ. ഉദ്യോഗാർഥികൾക്ക് തിരികെ പോകാൻ വാഹനം ഏർപ്പെടുത്തിയതായും കിയാൽ അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വിവിധ തസ്തികകളിലേക്ക് എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട് സർവീസ് ലിമിറ്റഡ് നടത്തുന്ന അഭിമുഖം ഇന്നു മുതൽ ചിറക്കൽ സ്‌കൂളിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP