Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണുർ വിമാനതാവളത്തിൽ സ്വർണം വീണ്ടും പിടികൂടി; കുടുങ്ങിയത് അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് മുളിയാർ സ്വദേശി അബ്ദുൽ ജബീർ

കണ്ണുർ വിമാനതാവളത്തിൽ സ്വർണം വീണ്ടും പിടികൂടി; കുടുങ്ങിയത് അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് മുളിയാർ സ്വദേശി അബ്ദുൽ ജബീർ

സ്വന്തം ലേഖകൻ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 20 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാളെ കസ്റ്റംസ് പിടികൂടി.

പുലർച്ചെ അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് മുളിയാർ സ്വദേശി അബ്ദുൽ ജബീറിൽ നിന്നാണ് 576 ഗ്രാം സ്വർണം പിടികൂടിയത്. പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന പാന്റിന്റെ കാൽഭാഗത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

കസ്റ്റംസ് അസി. കമ്മീഷ്ണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.സി ചാക്കോ, എസ്.നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP