Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്മ ശകാരിച്ചതോടെ തൊട്ടിൽ കെ‍ട്ടിയ സാരിയിൽ കഴുത്ത് കുരുക്കി; ഏഴുവയസുകാരന് ദാരുണാന്ത്യം

അമ്മ ശകാരിച്ചതോടെ തൊട്ടിൽ കെ‍ട്ടിയ സാരിയിൽ കഴുത്ത് കുരുക്കി; ഏഴുവയസുകാരന് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഏഴു വയസ്സുകാരൻ കഴുത്തിൽ സാരി കുരുങ്ങി മരിച്ചു. കണ്ണൂർ വാരത്ത് ആണ് സംഭവം. റിജ്വൽ എന്ന എഴുവയസ്സുകാരനാണ് ബന്ധുവീട്ടിൽ വച്ച് മരിച്ചത്. അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. ഇവിടെ താമസിക്കാനെത്തിയതായിരുന്നു റിജ്വലിന്റെ കുടുംബം. ഈ വീട്ടിലെ കുട്ടികളുമായി റിജ്വൽ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടത്. കുട്ടി കുസൃതി കാണിച്ചതിന് അമ്മ വഴക്കുപറഞ്ഞിരുന്നെന്നും ആശുപത്രിയിൽ എത്തിക്കുംമുമ്പെ മരണം സംഭവിച്ചെന്നും റിജ്വലിന്റെ അമ്മമ്മയും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP