Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒഴിവുകളുണ്ടായിട്ടും നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ടേറ്റിൽ ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ഭീഷണി; പ്രതിഷേധിക്കാൻ എത്തിയത് കെഎപി നാലാം ബറ്റാലിയൻ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ; സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്

ഒഴിവുകളുണ്ടായിട്ടും നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ടേറ്റിൽ ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ഭീഷണി; പ്രതിഷേധിക്കാൻ എത്തിയത് കെഎപി നാലാം ബറ്റാലിയൻ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ; സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ

കണ്ണൂർ: ഒഴിവുകൾ ഉണ്ടായിട്ടും തങ്ങളെ തഴയുന്നതായി ആരോപിച്ച് കെ എ പി നാലാം ബറ്റാലിയൻ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ കണ്ണൂർ കലക്ടേറ്റിൽ ആത്മഹത്യാ ഭീഷണി മുഴകി. കലക്ടറ്റേറ്റ് കെട്ടിടത്തിന് മുകളിൽ കയറി ഉദ്യോഗാർത്ഥികൾ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. എസ് പി യതീഷ് ചന്ദ്രയെത്തിയാണ് ഉദ്യോഗാർത്ഥികളെ അനുനയിപ്പിച്ചു താഴെയിറക്കിയത്്.

കാസർകോട് (കെ എപി4) ഉൾപ്പെടെയുള്ള ചില ബറ്റാലിയനുകളിൽ കഴിഞ്ഞ തവണത്തേക്കാൾ കുറച്ച് പേർക്ക് മാത്രമെ ഇത്തവണ നിയമന ശുപാർശ നൽകിയിട്ടുള്ളൂ എന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. സിവിൽ പൊലീസ് ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തി. യൂണിവേഴ്‌സിറ്റി കോളേജിലെ കോപ്പിയടി വിവാദം, ലോക്ഡൗൺ എന്നീ കാരണങ്ങളാൽ ഒരു വർഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റുകളിൽ 5 മാസത്തോളം നിയമനം നടന്നിട്ടില്ല.

ഇതിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടണമെന്നായിരുന്നു ഉദ്യോഗാർത്ഥികളുടെ ആവശ്യം. എന്നാൽ സർക്കാർ ഇത് പരിഗണിച്ചില്ലെന്നു മാത്രമല്ല എല്ലാവർക്കും നിയമനം നടത്തിയെന്ന തരത്തിൽ മുഖ്യമന്ത്രി വാർത്ത സമ്മേളനം നടത്തുക കൂടി ചെയ്തതാണ് ഉദ്യോഗാർത്ഥികളെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത്. അർഹമായ ഒഴിവുകൾ അനുവദിക്കാത്ത സർക്കാറിനെതിരെ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP