Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ഏക കേന്ദ്ര മന്ത്രിയായിട്ടും കണ്ണൂർ വിമാനത്താവള ഉദ്ഘാടനം അറിയിച്ചില്ല; ആ മര്യാദകേട് ഒരിക്കലും തിരിച്ച് കാണിച്ചില്ല; കേന്ദ്രത്തിന്റെ ചെലവിൽ നിർമ്മിക്കുന്ന പദ്ധതിക്ക് ക്ഷണിക്കണമെന്ന് നിർബന്ധമില്ലെങ്കിലും പിണറായിയെ ക്ഷണിച്ചുവെന്ന് കണ്ണന്താനം

കേരളത്തിലെ ഏക കേന്ദ്ര മന്ത്രിയായിട്ടും കണ്ണൂർ വിമാനത്താവള ഉദ്ഘാടനം അറിയിച്ചില്ല; ആ മര്യാദകേട് ഒരിക്കലും തിരിച്ച് കാണിച്ചില്ല; കേന്ദ്രത്തിന്റെ ചെലവിൽ നിർമ്മിക്കുന്ന പദ്ധതിക്ക് ക്ഷണിക്കണമെന്ന് നിർബന്ധമില്ലെങ്കിലും പിണറായിയെ ക്ഷണിച്ചുവെന്ന് കണ്ണന്താനം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേന്ദ്ര പദ്ധതിയുടെ നിർമ്മാണോദ്ഘാടനം സംസ്ഥാന സർക്കാരിനെ അറിയിക്കാതെ നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് തനിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച പിണറായിക്ക് മറുപടിയുമായി കണ്ണന്താനം. വിവരം പിണറായിയുടെ ഓഫീസിനെ അറിയിച്ചുവെന്നാണ് ഇപ്പോൾ കണ്ണന്താനം പറയുന്നത്.ശിവഗിരി ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ട് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും നേരത്തെ തന്നെ കത്ത് നൽകിയിരുന്നതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. 69.47 കോടി രൂപ ചെലവിൽ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ശിവഗിരി വർക്കലയിലാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

ഉദ്ഘാടനം സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ അറിയിക്കാതിരുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും അയച്ച കത്തുകൾ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പുറത്തുവിട്ടത്.

എന്തുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതെന്ന് അറിയില്ല. കേന്ദ്ര ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ നടപ്പാക്കുന്ന എല്ലാ കാര്യങ്ങൾക്കും കേരളത്തിലെ ടൂറിസം മന്ത്രിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. മുഴുവൻ പണവും ചെലവഴിച്ച് കേന്ദ്ര ടൂറിസം വകുപ്പ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് സംസ്ഥാന സർക്കാരിനെ ക്ഷണിക്കുകകയോ ക്ഷണിക്കാതിരിക്കുകയോ ചെയ്യാം.

എങ്കിലും കേരളത്തിലെ മുഖ്യമന്ത്രിയെയും ടൂറിസം മന്ത്രിയെയും വിവരം അറിയിക്കുകയും കത്ത് നൽകുകയും ചെയ്തിരുന്നതാണ്. എന്നാൽ സംസ്ഥാന സർക്കാർ ഈ മര്യാദ കാണിക്കുന്നില്ല. കണ്ണൂർ വിമാനത്താവളത്തിന് എല്ലാ അനുമതിയും നേടിക്കൊടുത്തിട്ടും ഉദ്ഘാടനത്തിന് കേരളത്തിലെ ഏക കേന്ദ്രമന്ത്രിയായ തന്നെ വിളിച്ചില്ലെന്നു കണ്ണന്താനം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP