Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഇനി കസ്റ്റഡിയിലെടുക്കാൻ വരുമ്പോൾ കൂടുതൽ സംഘവുമായി വരണം; 20 പൊലീസുകാർക്കെങ്കിലും പൗരത്വ ഭേദഗതി നിയമം മനസിലായി; ഉത്തർപ്രദേശ് പൊലീസിന്റെ ട്വിറ്റർ പേജ് ടാഗ് ചെയ്തു കണ്ണൻ ഗോപിനാഥന്റെ ട്വീറ്റ്

ഇനി കസ്റ്റഡിയിലെടുക്കാൻ വരുമ്പോൾ കൂടുതൽ സംഘവുമായി വരണം; 20 പൊലീസുകാർക്കെങ്കിലും പൗരത്വ ഭേദഗതി നിയമം മനസിലായി; ഉത്തർപ്രദേശ് പൊലീസിന്റെ ട്വിറ്റർ പേജ് ടാഗ് ചെയ്തു കണ്ണൻ ഗോപിനാഥന്റെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ചതിന് മലയാളി മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥനെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം പിന്നീട് വിട്ടയച്ചിരുന്നു. ഈ സംഭവത്തിന് ട്വീറ്റിലൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്തി കണ്ണൻ രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് തന്നെ കസ്റ്റഡിയിലെടുത്ത് പൊലീസുകാർക്കെല്ലാം കാര്യം മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്തർ പ്രദേശ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറുകൾക്ക് ശേഷം കണ്ണൻ ഗോപിനാഥിനെ പൊലീസ് വിട്ടയച്ചു.

'എന്തുതന്നെയായാലും ഉത്തർ പ്രദേശ് പൊലീസിലെ പത്ത്- ഇരുപത് പൊലീസ് ഉദ്യോഗസ്ഥർക്കെങ്കിലും എന്താണ് സിഎഎ, എൻആർസി എന്നും, എന്തുകൊണ്ട് അവരും പ്രതിഷേധിക്കണമെന്നും മനസിലായിട്ടുണ്ട്. അതുകൊണ്ട് ഇനി കസ്റ്റഡിയിലെടുക്കാൻ വരുമ്പോൾ കൂടുതൽ സംഘവുമായി വരണം- കണ്ണൻ ഗോപിനാഥൻ ട്വിറ്ററിൽ കുറിച്ചു. ഉത്തർപ്രദേശ് പൊലീസിന്റെ ട്വിറ്റർ പേജ് ടാഗ് ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

കസ്റ്റഡിയിൽ നിന്നും വിട്ടയച്ച ശേഷം ഉത്തർപ്രദേശിനെ 'ബനാനാ റിപ്പബ്ലിക്' എന്നായിരുന്നു കണ്ണൻ ഗോപിനാഥ് പരിഹസിച്ചത്. ജയിൽ മോചിതനായെന്നും സ്വതന്ത്ര 'ബനാനാ റിപ്പബ്ലിക് ഓഫ് ഉത്തർപ്രദേശി'ന്റെ അതിർത്തിവരെ ഇപ്പോൾ അകമ്പടിയുണ്ടെന്നുമാണ് ട്വീറ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP