Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാലം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വിശ്വാസം; കോടതിവിധിയിൽ സന്തോഷം: പെരിന്തൽമണ്ണ ഗ്രാമകോടതി അനുകൂല ഉത്തരവിട്ടതോടെ ഭർതൃവീട്ടിൽ മടങ്ങിയെത്തി കനകദുർഗ

കാലം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വിശ്വാസം; കോടതിവിധിയിൽ സന്തോഷം: പെരിന്തൽമണ്ണ ഗ്രാമകോടതി അനുകൂല ഉത്തരവിട്ടതോടെ ഭർതൃവീട്ടിൽ മടങ്ങിയെത്തി കനകദുർഗ

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: ശബരിമല ദർശനത്തിന്റെ പേരിൽ വീട്ടിൽ വിലക്ക് നേരിട്ട കനകദുർഗ കോടതിവിധിയെ തുടർന്ന് ഭർതൃവീട്ടിൽ തിരിച്ചെത്തി. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. കാലം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും കനകദുർഗ പറഞ്ഞു. പെരിന്തൽമണ്ണ ഗ്രാമകോടതിയുടെ ഉത്തരവ് പ്രകാരമാണ് കനകദുർഗ്ഗയ്ക്ക് ഭർതൃവീട്ടിൽ പ്രവേശനം കിട്ടിയത്. ഭർത്താവിനും കുട്ടികൾക്കും ഒപ്പം ജീവിക്കാനുള്ള സ്ത്രീയുടെ അവകാശം നിഷേധിക്കരുതെന്നും കോടതി പറഞ്ഞു.

ഭർതൃവീട്ടിലേക്കുള്ള പ്രവേശനത്തിനും കുട്ടികളെ കാണുന്നതിനുമുള്ള അപേക്ഷ പുലാമന്തോൾ ഗ്രാമകോടതി 28-ന് പരിഗണിച്ചങ്കിലു മാറ്റി വയ്ക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഭർത്താവിനും ഭർത്തൃമാതാവിനും ബോധ്യപ്പെടുത്താനുള്ള കാര്യങ്ങൾ രേഖാമൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജായി എത്തിയ കനകദുർഗ്ഗയെ സർക്കാർ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ആശ്രയകേന്ദ്രത്തിന് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഭർത്താവിനെയും സഹോദരനെയും വിളിപ്പിച്ച പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെങ്കിലും അത് ഫലംകാണാഞ്ഞതിനെ തുടർന്നാണ് കനകദുർഗ്ഗയെ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. ഭർതൃവീട്ടിൽ കയറാൻ അനുവദിക്കണം, കുട്ടിയെ കൂടെ വിടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

പെരിന്തൽമണ്ണ കോടതിയിൽ നൽകിയ ഹർജി പുലാമന്തോൾ ഗ്രാമന്യായാലയത്തിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. ഭർത്താവും കുടുംബാംഗങ്ങളും വീട്ടിൽ കയറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് കേസിനും മറ്റും കാരണം. അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റാൻ ഭർത്താവ് കൃഷ്ണനുണ്ണി തയാറാകാത്തതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. കോടതി നിർദ്ദേശിച്ചാൽ കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാനാണ് പൊലീസ് തീരുമാനം. കൃഷ്ണനുണ്ണിയും കുട്ടികളും കൃഷ്‌നനുണ്ണിയുടെ അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നും താമസം മാറ്റി. കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാൻ കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ നിയമപരമായി നേരിടാൻ ആണ് ഇവരുടെ തീരുമാനം. കനക ദുർഗ സുമതിയമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന പരാതി ഇപ്പോഴും നില നിൽക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP