Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108; പ്രസവം നടന്ന ഉടൻ പൊക്കിൾകൊടി മുറിച്ചു മാറ്റിയത് കുടുംബാംഗങ്ങൾ; രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയത് 'കനിവു'മായി എത്തിയ മെഡിക്കൽ ടെക്‌നീഷ്യൻ; 20 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തിച്ച് രക്ഷകരായതിന് പിന്നാലെ അഭിനന്ദനവുമായി ആരോഗ്യ മന്ത്രിയും

വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108; പ്രസവം നടന്ന ഉടൻ പൊക്കിൾകൊടി മുറിച്ചു മാറ്റിയത് കുടുംബാംഗങ്ങൾ; രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയത് 'കനിവു'മായി എത്തിയ മെഡിക്കൽ ടെക്‌നീഷ്യൻ; 20 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തിച്ച് രക്ഷകരായതിന് പിന്നാലെ അഭിനന്ദനവുമായി ആരോഗ്യ മന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തീയതി ആകുന്നതിന് മുൻപ് വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108. കേശവപുരം സ്വദേശിയായ സുനിൽ കുമാറിന്റെ ഭാര്യ അനിതയാണ് വീട്ടിൽ വെച്ച് പ്രസവിച്ചത്. കിളിമാനൂരിൽ നിന്ന് ലഭിച്ച ഫോൺകോളിൽ അമ്മയുടേയും കുഞ്ഞിന്റേയും നില വഷളാവുകയാണെന്നും എത്രയും പെട്ടെന്ന് സഹായത്തിനായി എത്തണം എന്നുമാണ് പറഞ്ഞത്. ആംബുലൻസുമായി കനിവ് 108 ഏമർജൻസി മെഡിക്കൽ ടെക്നീഷ്യനായ എസ് എ ഗണേശും, പൈലറ്റായ ആർ വി രതീഷ് കുമാറും വീട്ടിലെത്തുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു കുടുംബാംഗങ്ങൾ.

പ്രസവം നടന്ന ഉടൻ തന്നെ കുടുംബാംഗങ്ങൾ പൊക്കിൾകൊടി മുറിച്ചു മാറ്റിയിരുന്നു. എന്നാൽ മറുപിള്ള പൂർണമായും ഗർഭപാത്രത്തിന് അകത്ത് തന്നെയായിരുന്നു. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില മോശമാണെന്ന് മനസിലാക്കിയ ഗണേശ് ഇവർക്ക് പ്രാഥമിക ശുശ്രൂഷയും നൽകി. 20 മിനിറ്റിനുള്ളിൽ തന്നെ അമ്മയേയും കുഞ്ഞിനേയും ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൃത്യ സമയത്ത് പ്രാഥമിക ശുശ്രൂഷ നൽകിയതിനെ തുടർന്നാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത് എന്ന് ഡോക്ടർമാർ പറഞ്ഞു. അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ച കനിവ് 108 ജീവനക്കാരെ ആരോഗ്യ മന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു. സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ആംബുലൻസ് ശൃംഗലയായ കനിവ് 108 പ്രവർത്തനം തുടങ്ങിയത്. സേവനം തുടങ്ങി രണ്ടാം ദിനം തന്നെയാണ് വെല്ലുവിളിയായ സംഭവം എത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP