Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്നെ വീണ്ടും ശബരിമല തന്ത്രിയാക്കണം; കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ; 12 വർഷമായി അകാരണമായി തന്ത്രി പദവിയിൽ നിന്നു മാറ്റി നിർത്തുന്നതായി പരാതി; നിലവിലെ തന്ത്രി മോഹനരരുടെ മകൻ തന്ത്രി കണ്ഠരര് മഹേഷ് മോഹനര്  

തന്നെ വീണ്ടും ശബരിമല തന്ത്രിയാക്കണം; കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ; 12 വർഷമായി അകാരണമായി തന്ത്രി പദവിയിൽ നിന്നു മാറ്റി നിർത്തുന്നതായി പരാതി; നിലവിലെ തന്ത്രി മോഹനരരുടെ മകൻ തന്ത്രി കണ്ഠരര് മഹേഷ് മോഹനര്   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; തന്നെ വീണ്ടും ശബരിമല തന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ. തന്നെ ശബരിമല ക്ഷേത്രത്തിൽ തന്ത്രി ആയി നിയമിക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടാണ് കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 12 വർഷമായി അകാരണമായി തന്ത്രി പദവിയിൽ നിന്നു തന്നെ മാറ്റി നിർത്തുന്നതായി മോഹനര് ഹർജിയിൽ പറയുന്നു.

അതേസമയം ശബരിമലയിൽ ഒരു വർഷത്തെ താന്ത്രിക ചുമതലകൾ വഹിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു, ഇപ്പോൾ ഹർജി നൽകിയിരിക്കുന്ന കണ്ഠരര് മോഹനരുടെ മകനാണ് അദ്ദേഹം.

തന്ത്രി കണ്ഠരര് രാജീവര് ഒരു വർഷം കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് താഴ്മൺ മഠത്തിലെ ധാരണപ്രകാരം മഹേഷ് മോഹനര് ചുമതലയേറ്റത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ദേവസ്വം കമ്മീഷണർ എന്നിവരെ എതിർ കക്ഷി ആക്കിയാണ് ഹർജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP