Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഗരപ്രദേശങ്ങളിൽ പള്ളികൾ തുറക്കരുത്; മറ്റിടങ്ങളിൽ കർശന നിയന്ത്രണം വേണ്ട; നിർദ്ദേശവുമായി കാന്തപുരം മുസലിയാർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: നഗരപ്രദേശങ്ങളിൽ പള്ളികൾ തുറക്കേണ്ടെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ. മറ്റിടങ്ങളിൽ കർശന നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു. സുന്നി എപി വിഭാഗം പള്ളികൾക്ക് നിർദ്ദേശം ബാധകമാകും.മലപ്പുറം മമ്പുറം മഖാം തൽക്കാലം തുറക്കേണ്ടതില്ലെന്ന് ഭാരവാഹികൾ.

ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരെത്തുന്ന തീർത്ഥാടനകേന്ദ്രമായതിനാൽ രോഗവ്യാപന സാധ്യത മുന്നിൽ കണ്ടാണ് തീരുമാനമെന്ന് മഖാം ഭാരവാഹികൾ അറിയിച്ചു.

എറണാകുളം ജില്ലയിലെ മുസ്ലിം പള്ളികൾ തുടർന്നും അടച്ചിടാൻ വിവിധ മുസ്ലിം ജമാഅത്തുകളുടെ യോഗത്തിൽ ഇന്നലെ തീരുമാനമെടുത്തിരുന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നാടിന്റെ പൊതുനന്മയ്ക്കായി സമൂഹപ്രാർത്ഥന ത്യജിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്ന് നേതാക്കൾ പറഞ്ഞു.

സിറോമലബാർ സഭ അങ്കമാലി അതിരൂപതയിക്ക് കീഴിലെ പള്ളികൾ ഈ മാസം 30 വരെ തുറക്കില്ല. അങ്കമാലി ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റേതാണ് തീരുമാനം. ഈ മാസം 30 വരെ തൽസ്ഥിതി തുടരണമെന്നും സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കി.

വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി ദേവാലയങ്ങൾ തുറന്നിടാമെന്നും അതിരൂപത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. അതിരൂപതയിലെ ആലോചനാ സമിതി അംഗങ്ങളും ഫൊറോനാ വികാരിമാരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.കോവിഡ് പശ്ചാത്തലത്തിൽ പള്ളികൾ തുറക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് വിശ്വാസികളുടെ സംഘടന രംഗത്തെത്തിയിരുന്നു. പള്ളികൾ തുറക്കരുതെന്ന് കാണിച്ച് അതിരൂപത സംരക്ഷണ സമിതി ബിഷപ്പിന് കത്തു നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP