Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

കാനത്തിൽ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചു; ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി

കാനത്തിൽ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചു; ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊയിലാണ്ടി നിയുക്ത എംഎൽഎ കാനത്തിൽ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ജില്ല പഞ്ചായത്ത് അംഗത്വവും രാജിവച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീറിന് രാജിക്കത്ത് കൈമാറി.

നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനെയാണ് ജമീല പ്രതിനിധീകരിച്ചിരുന്നത്. രാജിവിവരം ചട്ടപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന സർക്കാർ തുടങ്ങിയവരെ അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കി.

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് എംപി. ശിവാനന്ദനായിരിക്കും അധികച്ചുമതല. ജില്ലാ പഞ്ചായത്തിൽ ആകെ 27 അംഗങ്ങളാണ് ഉള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിക്കുന്നതിനനുസരിച്ച് നന്മണ്ട ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP