Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടെന്നു പ്രതിപക്ഷം പര്യസമായി പറയണമെന്ന് കാനം രാജേന്ദ്രൻ; വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്; കോടതി വിധികൾ നടപ്പിലാക്കാൻ താഴെ തട്ടിൽ യോഗം ചേർന്നിട്ടു കാര്യമില്ല; കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരുടെ താൽപ്പര്യം എന്താണെന്ന് ജനങ്ങൾക്ക് മനസിലാവുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടെന്നു പ്രതിപക്ഷം പര്യസമായി പറയണമെന്ന് കാനം രാജേന്ദ്രൻ;  വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്; കോടതി വിധികൾ നടപ്പിലാക്കാൻ താഴെ തട്ടിൽ യോഗം ചേർന്നിട്ടു കാര്യമില്ല; കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരുടെ താൽപ്പര്യം എന്താണെന്ന് ജനങ്ങൾക്ക് മനസിലാവുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടെന്നു പറയുന്ന പ്രതിപക്ഷം അക്കാര്യം പരസ്യമായി പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വെല്ലുവിളി. ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടിയും വിധി നടപ്പിലാക്കരുതെന്നു പറയുന്നില്ല.

വിധി നടപ്പിലാക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാരിനായാലും സിപിഎം ഭരിക്കുന്ന കേരള സർക്കാരിനായാലും കഴിയില്ല എന്ന് എല്ലാവർക്കുമറിയാം. അതു മനസിലാക്കിയിട്ടും കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നവരുടെ താൽപര്യം എന്താണെന്ന് ജനങ്ങൾക്ക് മനസിലാവുമെന്നും കാനം കൂട്ടിച്ചേർത്തു.

തന്ത്രികുടുംബവും രാജകുടുംബവും ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമാണ്. വിധി മറ്റ് നാട്ടുകാരേക്കാൾ കൂടുതൽ ബാധകമായിട്ടുള്ളത് അവർക്കാണ്. അക്കാര്യം ഓർത്താൽ അവർക്ക് നല്ലതാണെന്നും കാനം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു കാനം മറുപടി നൽകി.

സുപ്രീംകോടതി വിധിയെ കുറിച്ച് ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വേണമെന്ന ആവശ്യത്തിനു പ്രസക്തിയില്ല. വേണമെങ്കിൽ ക്രമസമാധാനം സംബന്ധിച്ച കാര്യങ്ങൾ കൂട്ടായി ആലോചിക്കാം. കോടതി വിധികൾ നടപ്പിലാക്കാൻ താഴെ തട്ടിൽ യോഗം ചേർന്നിട്ടു കാര്യമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP