Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല വിഷയത്തിൽ കോൺഗ്രസ് ശ്രമിച്ചത് സർക്കാരിനെ ദുർബലപ്പെടുത്താൻ; ശബരിമലയുടെ വികസനത്തിന് കൂടുതൽ വകയിരുത്തിയത് എൽഡിഎഫ് സർക്കാർ: തലശേരിയിൽ കേരള സംരക്ഷണ യാത്രയിൽ കാനം രാജേന്ദ്രൻ

ശബരിമല വിഷയത്തിൽ കോൺഗ്രസ് ശ്രമിച്ചത് സർക്കാരിനെ ദുർബലപ്പെടുത്താൻ; ശബരിമലയുടെ വികസനത്തിന് കൂടുതൽ വകയിരുത്തിയത് എൽഡിഎഫ് സർക്കാർ: തലശേരിയിൽ കേരള സംരക്ഷണ യാത്രയിൽ കാനം രാജേന്ദ്രൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: കേന്ദ്രസർക്കാരിനെ പുറത്താക്കിയാൽ മാത്രമെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപിയെ പുറത്താക്കാൻ പ്രതിപക്ഷകക്ഷികൾ ഒരുമിച്ചു നിൽക്കണം. എൽഡിഎഫ് കേരള സംരക്ഷണ യാത്രയ്ക്ക് തലശ്ശേരിയിൽ നടന്ന സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ സർക്കാറിനെതിരെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിച്ചത്.

ശബരിമലയുടെ വികസനത്തിന് കൂടുതൽ തുക വകയിരുത്തിയത് ഈ സർക്കാരാണ്. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ ഇരുപാർട്ടികളും ശ്രമിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസങ്ങൾ എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. കേന്ദ്ര സർക്കാർ അഞ്ചു വർഷം കൊണ്ട് ജനങ്ങളെ എതിരാക്കി. എന്നാൽ എൽ.ഡി.എഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എല്ലാം ഒന്നൊന്നായി പരിഗണിക്കുകയാണ്. വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കുന്നതിനെതിരെയാണ് ഡൽഹിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ മാർച്ച് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ സി.പി ഷൈജൻ അധ്യക്ഷനായിരുന്നു.

. എംഎ‍ൽഎ മാരായ സി.കെ നാണു, എ.എൻ ഷംസീർ, നഗരസഭാ ചെയർമാൻ സി.കെ രമേശൻ, സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദൻ, അഡ്വ.ബാബു കാർത്തികേയൻ, സി.ആർ വത്സൻ, എ.പി അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. വികസനം, സമാധാനം സാമുഹ്യ പുരോഗതി, ബിജെപി സർക്കാറിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നീ മുദ്രാവാക്യം ഉയർത്തിയാണ് കേരളത്തിലുടനീളം യാത്ര സംഘടിപ്പിക്കുന്നത്. ജാഥാ അംഗങ്ങളെ തലശ്ശേരി എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി പൊന്നാടയണിച്ചു സ്വീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP