Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദർശത്തിന്റെ മൂടുപടവും ഉപേക്ഷിച്ച് സിപിഐ; സിപിഎമ്മിന് പരിപൂർണമായി കീഴടങ്ങി കാനം രാജേന്ദ്രൻ; കള്ളവോട്ടിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി നടത്തിയ പ്രസ്താവനയിലൂടെ നഷ്ടമാകുന്നത് എട്ടു പതിറ്റാണ്ടു കാലം കേരള രാഷ്ട്രീയത്തിൽ കാത്തുസൂക്ഷിച്ച സത്യസന്ധരായ രാഷ്ട്രീയത്തിനുടമകൾ എന്ന പ്രതിച്ഛായ

ആദർശത്തിന്റെ മൂടുപടവും ഉപേക്ഷിച്ച് സിപിഐ; സിപിഎമ്മിന് പരിപൂർണമായി കീഴടങ്ങി കാനം രാജേന്ദ്രൻ; കള്ളവോട്ടിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി നടത്തിയ പ്രസ്താവനയിലൂടെ നഷ്ടമാകുന്നത് എട്ടു പതിറ്റാണ്ടു കാലം കേരള രാഷ്ട്രീയത്തിൽ കാത്തുസൂക്ഷിച്ച സത്യസന്ധരായ രാഷ്ട്രീയത്തിനുടമകൾ എന്ന പ്രതിച്ഛായ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കള്ളവോട്ടിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. തെരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതൽ കള്ളവോട്ടുണ്ടെന്നാണ് കാനം ഒഞ്ചിയത്ത് പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് യു ഡി എഫ് കള്ളവോട്ട് ആരോപണവുമായി രംഗത്ത് വരുന്നതെന്ന് കാനം ചൂണ്ടിക്കാണിച്ചു.

ഇത്രയും ദിവസം ഇവർ എവിടെയായിരുന്നുവെന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. ഓരോ ബൂത്തിലുള്ള ഏജന്റുമാർ വേണ്ട വിധത്തിൽ പ്രവർത്തിക്കാത്തതുകൊണ്ട് ആരോപണം സർക്കാറിന്റേയും ഉദ്യോഗസ്ഥരുടേയും തലയിൽ വച്ച് കെട്ടരുതെന്നും കാനം പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തിയും ആദർശ രാഷ്ട്രീയത്തിന്റെ പ്രതീകവുമായിട്ടായിരുന്നു സിപിഐയെ പൊതു സമൂഹം കണ്ടിരുന്നത്. എന്നാൽ ഇന്ന് കാനം നടത്തിയ പ്രസ്താവന തങ്ങൾ ഇതുവരെ കാത്തുസൂക്ഷിച്ച ആദർശ മുഖമാണ് അഴിഞ്ഞു വീഴുന്നത്. സിപിഎം ചെയ്യുന്ന കള്ളവോട്ടുകളെ ന്യായീകരിക്കുക വഴി അത്തരം പ്രവർത്തികൾ തങ്ങൾ മത്സരിച്ച മണ്ഡലങ്ങളിലും നടന്നിട്ടുണ്ട് എന്ന് പറയാതെ പരയുകയാണ് കാനം രാജേന്ദ്രൻ.

വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിലും സിപിഐയിലും വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കാവുന്ന പ്രസ്താവനയാണ് കാനം ഇന്ന് നടത്തിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ ഇന്നു വരെ ഒരു സിപിഐ നേതാവും കള്ളവോട്ടിനെ പരസ്യമായി അംഗീകരിച്ചിട്ടില്ല എന്നതാണ് പൊതു സമൂഹം ചർച്ച ചെയ്യുക. അതേ സമയം അതി രൂക്ഷമായ വിഭാഗീയതയിൽ നട്ടം തിരിയുന്ന സിപിഐയിലെ കാനം വിരുദ്ധർക്ക് സംസ്ഥാന സെക്രട്ടറിക്കെതിരെ ഉപയോഗിക്കാനുള്ള ആയുധം കൂടിയാകും ഇത്. സിപിഐ ഇതുവരെ പിന്തുടർന്നിരുന്ന ആദർശ മുഖം കൂടി നഷ്ടപ്പെടുത്തിയ സെക്രട്ടറി എന്ന നിലയിലാകും പാർട്ടിക്കുള്ളിൽ കാനത്തിനെ കൈകാര്യം ചെയ്യുക.

തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്ക് ഓരാളിനെ പോലും ജയിപ്പിക്കാനാകാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കിൽ കാനത്തിനെതിരെ വലിയ പടയൊരുക്കം തന്നെ പാർ്ടിക്കകത്ത് ഉണ്ടാകും. കാനം രാജേന്ദ്രന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ ശക്തമായ വികാരമാണ് കൊല്ലം ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടെ നിലനിൽക്കുന്നത്. അടുത്തിടെ കൊല്ലം ജില്ലയിൽ സെക്രട്ടറിയെ മാറ്റി തന്റെ ഇഷ്ടക്കാരനെ അവരോധിക്കാൻ കാനം നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു.

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീണ്ടും രംഗത്തെത്തി. മുസ്ലിം ലീഗിന്റെ കള്ളവോട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കോടിയേരി ആരോപിച്ചു. ഇടതുപക്ഷത്തിനെതിരെ നടപടിക്രമങ്ങൾ പാലിച്ചല്ല കമ്മിഷൻ നടപടിയെടുത്തതെന്നും വയനാട്ടിൽ രാഹുൽഗാന്ധി 25 കോടി രൂപ ചിലവഴിച്ചത് പരിശോധിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP