Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധിയെ വിമർശിക്കുമ്പോൾ അസഹിഷ്ണുത വേണ്ട; ദേശാഭിമാനിയുടെ പപ്പു പ്രയോഗത്തിനെതിരെ കാനം രാജേന്ദ്രൻ; ഇത്തരം ഭാഷകൾ അത് പ്രയോഗിക്കുന്നവർ തന്നെ തീരുമാനിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

രാഹുൽ ഗാന്ധിയെ വിമർശിക്കുമ്പോൾ അസഹിഷ്ണുത വേണ്ട; ദേശാഭിമാനിയുടെ പപ്പു പ്രയോഗത്തിനെതിരെ കാനം രാജേന്ദ്രൻ; ഇത്തരം ഭാഷകൾ അത് പ്രയോഗിക്കുന്നവർ തന്നെ തീരുമാനിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പി രാജീവിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പുവെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ദേശാഭിമാനി എഡിറ്റോറിലയിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഹുൽ ഗാന്ധിയെ വിമർശിക്കുമ്പോൾ അസഹിഷ്ണുത വേണ്ട. ഇത്തരം ഭാഷകൾ അത് പ്രയോഗിക്കുന്നവർ തന്നെ തീരുമാനിക്കണമെന്നും കാനം പറഞ്ഞു.

ദേശാഭിമാനി മുഖപ്രസംഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്ന 'പപ്പു സ്‌ട്രൈക്ക്' പരാമർശം തള്ളി പത്രത്തിന്റെ ചീഫ് എഡിറ്ററും എറണാകുളത്തെ ഇടത് സ്ഥാനാർത്ഥിയുമായ പി.രാജീവ് തന്നെ രംഗത്തെത്തിയിരുന്നു.വ്യക്തിപരമായ അധിക്ഷേപം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ടവരെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും പി.രാജീവ് വ്യക്തമാക്കിയിരുന്നു.

രാഹുൽ ഗാന്ധി വയനാട്ടിലെ സ്ഥാനാർത്ഥിത്വമുറപ്പിച്ച പശ്ചാത്തലത്തിൽ തിങ്കളാഴ്ചയാണ് സിപിഎം മുഖപത്രത്തിൽ കോൺഗ്രസ് അധ്യക്ഷനെ അധിക്ഷേപിച്ചുകൊണ്ടുള്ള മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടത്. 'കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്‌ട്രൈക്ക്' എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. മുഖപ്രസംഗത്തിനെതിരെ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP