Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'മീശ' നോവൽ മാത്രമല്ല ആവിഷ്‌കാര സ്വാതന്ത്ര്യം; അംശവടി മതചിഹ്നമല്ല അധികാര ചിഹ്നമാണെന്നും വിമർശിക്കരുതെന്നുമുള്ള സമീപനം ശരിയല്ല; കാർട്ടൂൺ വിവാദത്തിൽ മന്ത്രി എ.കെ.ബാലൻ നിലപാട് മാറ്റണമെന്ന് കാനം രാജേന്ദ്രൻ

'മീശ' നോവൽ മാത്രമല്ല ആവിഷ്‌കാര സ്വാതന്ത്ര്യം; അംശവടി മതചിഹ്നമല്ല അധികാര ചിഹ്നമാണെന്നും വിമർശിക്കരുതെന്നുമുള്ള സമീപനം ശരിയല്ല; കാർട്ടൂൺ വിവാദത്തിൽ മന്ത്രി എ.കെ.ബാലൻ നിലപാട് മാറ്റണമെന്ന് കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാർട്ടൂൺ വിവാദത്തിൽ മന്ത്രി എ.കെ.ബാലനെതിരെ പൊതുവേദിയിൽ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ വിഷയത്തിലുള്ള സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണങ്ങൾ ഇടതുപക്ഷ സമീപനമല്ലെന്ന് കാനം ആരോപിച്ചു. മീശ നോവൽ പ്രസിദ്ധീകരിക്കുമ്പോൾ മാത്രമല്ല ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണ്ടത്. അംശവടി മതചിഹ്നമല്ല അധികാര ചിഹ്നമാണെന്നും അതിനെ വിമർശിക്കാൻ പാടില്ലെന്ന മന്ത്രിയുടെ സമീപനം ശരിയല്ലെന്നും കാനം രാജേന്ദ്രൻ കൊല്ലത്തു പറഞ്ഞു.രാജഭരണമല്ല ഇപ്പോൾ നടക്കുന്നത്. മന്ത്രി നിലപാട് മാറ്റണമെന്നും അക്കാദമി പിരിച്ചു വിടരുതെന്നും സർക്കാരിന് മങ്ങലേൽപ്പിക്കരുതെന്നും കാനം ആവശ്യപ്പെട്ടു.

അവാർഡ് പുനഃപരിശോധിക്കണമെന്നത് സർക്കാർ നിലപാടാണെന്നും എ.കെ ബാലൻ പറഞ്ഞിരുന്നു. ലളിതകലാ അക്കാദമി അവാർഡ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, വിവാദ കാർട്ടൂണിന് അവാർഡ് നൽകിയത് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആയിരുന്നു മന്ത്രി എ കെ ബാലൻ ഇതിനു പിന്നാലെ പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP