Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നർക്കോട്ടിക് ജിഹാദ് ആരോപണത്തിന്മേൽ മത-സമുദായ നേതാക്കളുടെ യോഗം വേണ്ട; നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി; പ്രണയവും വിവാഹവും മനുഷ്യനുള്ള കാലം മുതലുള്ളത്, അതിന് മത പരിവേഷം നൽകരുതെന്ന് കാനം

നർക്കോട്ടിക് ജിഹാദ് ആരോപണത്തിന്മേൽ മത-സമുദായ നേതാക്കളുടെ യോഗം വേണ്ട; നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി; പ്രണയവും വിവാഹവും മനുഷ്യനുള്ള കാലം മുതലുള്ളത്, അതിന് മത പരിവേഷം നൽകരുതെന്ന് കാനം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് ആരോപണത്തിന്മേൽ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മനുഷ്യനുള്ള കാലം മുതൽ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ട്. അതിന് മതത്തിന്റെ പരിവേഷം നൽകരുത്. ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നെല്ലാം ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാവില്ല. പ്രതിപക്ഷം വിഷയം ചർച്ച ചെയ്ത് വഷളാക്കുകയാണെന്നും കാനം ആരോപിച്ചു.

പാലാ ബിഷപ്പിനെ അനുകൂലിച്ചും എതിർത്തും നാർക്കോട്ടിക് ജിഹാദ് വിവാദം രണ്ടാഴ്ചയിലേക്ക് കടക്കുമ്പോഴും സർക്കാരിന് അനക്കമില്ല. ഇത് അവസരമാക്കിയാണ് പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ. മതനേതാക്കളെ പ്രത്യേകം കണ്ട നേതാക്കളുടെ അടുത്ത നീക്കം ഒന്നിച്ചിരുത്തിയുള്ള ചർച്ചയാണ്.സർവകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ പിന്നാലെ കർദിനാൾ ക്ലിമ്മീസിന്റെ നേതൃത്വത്തിലുള്ള സർവമത സംഘം ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറാകാത്തതും കോൺഗ്രസ് ആയുധമാക്കുന്നുണ്ട്. മുഖ്യമന്ത്രി സമവായ ചർച്ചക്ക് മുൻകയ്യെടുക്കാത്തതിനെ ഇന്നും കെപിസിസി അദ്ധ്യക്ഷൻ അതിരൂക്ഷമായി വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP