Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'സിപിഐയെ ദുർബലപ്പെടുത്തി എൽഡിഎഫ് ശക്തിപ്പെടുത്താമെന്ന ധാരണ സിപിഎമ്മിന് വേണ്ട; സിപിഐ പറയുന്നതാണ് ശരിയെന്ന് മനസ്സിലായതുകൊണ്ടാണ് പാർട്ടിയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത്': കാനം രാജേന്ദ്രൻ

'സിപിഐയെ ദുർബലപ്പെടുത്തി എൽഡിഎഫ് ശക്തിപ്പെടുത്താമെന്ന ധാരണ സിപിഎമ്മിന് വേണ്ട; സിപിഐ പറയുന്നതാണ് ശരിയെന്ന് മനസ്സിലായതുകൊണ്ടാണ് പാർട്ടിയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത്': കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഐയെ ദുർബലപ്പെടുത്തി എൽ.ഡി.എഫ് ശക്തിപ്പെടുത്താമെന്ന ധാരണ സിപിഎമ്മിന് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎം ദുർബലമായാൽ എൽ.ഡി.എഫ് ശക്തിപ്പെടുമെന്ന കാഴ്ചപ്പാട് സിപിഐക്കുമില്ല. സിപിഐ എറണാകുളം ജില്ല സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.

സിപിഐ പറയുന്നതാണ് ശരിയെന്ന് മനസ്സിലായതുകൊണ്ടാണ് പാർട്ടിയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത്. രാജ്യത്ത് സമരം ചെയ്യുന്ന ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന സമീപനമാണ് സിപിഎമ്മും സിപിഐയും ഉൾപ്പെട്ട മുന്നണിയുടെ നേതൃത്വത്തിലെ സംസ്ഥാന സർക്കാറിെന്റ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. വിരുദ്ധ കാര്യങ്ങൾ ഉണ്ടാകുേമ്ബാൾ ചൂണ്ടിക്കാണിക്കേണ്ട ബാധ്യത സിപിഐക്കുണ്ട്. അത് നിറവേറ്റുന്നതിനെ തർക്കമായി കാണേണ്ട. അത് മുന്നണിയിലെ ഐക്യം ശക്തിപ്പെടുത്താനും ശരിയിലേക്ക് സർക്കാറിനെ കൊണ്ടുപോകാനുമാണ് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP