Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; സ്‌കൂൾ പി.ടി.എയെ വിമർശിച്ച മന്ത്രി സുധാകരനെ തള്ളി കാനം; സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പി.ടി.എയ്ക്ക് മാറി നിൽക്കാനാകില്ലെന്നും കാനത്തിന്റെ പ്രതികരണം

ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; സ്‌കൂൾ പി.ടി.എയെ വിമർശിച്ച മന്ത്രി സുധാകരനെ തള്ളി കാനം; സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പി.ടി.എയ്ക്ക് മാറി നിൽക്കാനാകില്ലെന്നും കാനത്തിന്റെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ പി.ടി.എയെ വിമർശിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംഭവത്തിന്റെ ഉത്തരവാദിത്തം പിടിഎക്കെന്നു പറയാനാകില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ചു കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കാനം പറഞ്ഞു.

അഞ്ചാം ക്ലാസുകാരി മരിച്ചതുമായി ബന്ധപ്പെട്ടാണു പിടിഎയെ പഴിചാരി ജി. സുധാകരൻ രംഗത്തെത്തിയത്. സ്‌കൂളിലെ മാളങ്ങൾ അടയ്ക്കുക എന്നത് പിടിഎയുടെ പണിയാണെന്നും കുട്ടി മരിച്ചതിന് സ്‌കൂൾ തല്ലി തകർത്തത് തെറ്റാണെന്നും മന്ത്രി പറഞ്ഞു.സ്‌കൂൾ പിടിഎയ്ക്ക് എന്തായിരുന്നു പണി. പിടിഎയുടെ പ്രസിഡന്റ് സ്ഥലത്തെ പ്രമാണിയാണ്. സ്‌കൂളിലെ മാളങ്ങൾ അടയ്ക്കുക എന്നത് അയാളുടെ ജോലിയാണ്.

വിദ്യാഭ്യാസ മന്ത്രി ഇങ്ങനെയുള്ള കാര്യങ്ങൾ നോക്കേണ്ടതില്ല. പ്രതിവിധികൾ കണ്ടുപിടിക്കുന്നതിനു പകരം നല്ല ജനലുകളും കതകുകളും തല്ലിപ്പൊളിക്കുകയല്ല വേണ്ടത്- സുധാകരൻ വ്യാഴാഴ്ച പറഞ്ഞു. കുട്ടിയുടെ മരണത്തിനു കാരണം സ്‌കൂളാണ് എന്ന രീതിയിലാണു നാട്ടുകാർ പെരുമാറിയതെയെന്നും അദ്ദേഹം പറഞ്ഞു.

സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്ല ഷെറിനാണ് ക്ലാസിൽ വച്ച് പാന്പു കടിയേറ്റു മരിച്ചത്. ക്ലാസിന്റെ ചുമരിനോട് ചേർന്നുള്ള പൊത്തിൽ പതിയിരുന്ന പാന്പ് കുട്ടിയെ കടിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP